നിഷ നാലാം സ്റ്റാഡേര്‍ഡ് വിദ്യാര്‍ത്ഥിനിയാണ്. അവള്‍ സന്ധ്യക്കു വിളക്കു വച്ചു അമ്മയും ഒരുമിച്ചിരുന്നു ദൈവദശകം ചൊല്ലി. പുസ്തകമെടുത്ത് വായിച്ചു അമ്മ അടുക്കളയില്‍ കറിയുണ്ടാക്കാന്‍ പോയി.
നിഷ വായിച്ചുകൊണ്ടിരുന്നപ്പോള്‍ കറന്റു പോയി. ഇരുട്ടത്തിരുന്നപ്പോള്‍ അവള്‍ക്കു ഭയം തോന്നി. നിഷ അമ്മേ എന്നു വിളിച്ചു കരഞ്ഞു.
അടുക്കളയില്‍ നിന്നും അമ്മ വിളിച്ചു പറഞ്ഞു ” മോളേ പേടിക്കേണ്ട അമ്മ ദാ വരുന്നു ”
എമര്‍ജന്‍സി ലൈറ്റുമായി അമ്മ ചെന്നു. ഞാന്‍ ഒറ്റക്കല്ല അമ്മ കൂടെയുണ്ട് എന്ന ചിന്ത വന്നപ്പോള്‍ നിഷയുടെ ഭയം മാറി.
ഒരു ദിവസം ക്ലാസില്‍ നിന്നു വന്നപ്പോള്‍ നിഷ പറഞ്ഞു.
” അമ്മേ എനിക്കു നമ്പിളിക്കവല കൂടി വരാന്‍ ഭയമാണ്. അമ്മു എന്നെ പറഞ്ഞു പേടിപ്പിച്ചു കവലയില്‍ തമിഴര്‍ ഉണ്ട് അവര്‍ മാല പൊട്ടിച്ചു കൊണ്ടു പോകും എന്നു പറഞ്ഞു അപ്പോള്‍ തുടങ്ങി അതു വഴി പോരാന്‍ എനിക്കു പേടിയാണ്”
” മോളേ പേടിക്കണ്ട, പേടിയുണ്ടാക്കുന്നത് നമ്മള്‍ ഒറ്റക്കാകുമ്പോള്‍ ആണ്. മോള്‍ക്ക് അമ്മു കൂട്ടുണ്ടാകുകയില്ലേ?”അമ്മ ചോദിച്ചു.
” അമ്മു ഇല്ലാത്ത ദിവസം എന്തു ചെയ്യും ” നിഷ ചോദിച്ചു.
” മോളേ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. കറന്റു പോയപ്പോള്‍ മോള്‍ക്ക് പേടി തോന്നിയില്ലേ? അമ്മ വന്നപ്പോള്‍ പേടി മാറിയില്ലേ? എന്താ കാരണം സഹായിക്കുവാന്‍ അമ്മയുണ്ടെന്ന് അറിഞ്ഞപ്പോള്‍ പേടി മാറി അല്ലേ”
റോഡിലൂടെ പോകുമ്പോള്‍ കൂട്ട് ഇല്ല ഒറ്റക്കാണ് എന്ന വിചാരമാണ് ഭയത്തിനു കാരണം. ഭയം ഉണ്ടാകുമ്പോള്‍ മനസു തളരും. അതിന് എന്തു ചെയ്യണമെന്നറിയാമോ ദൈവം എന്റെ കൂടെയുണ്ട് ഞാന്‍ ഒറ്റക്കല്ല എന്ന വിചാരം മനസില്‍ ഉറപ്പിക്കണം. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എല്ലാം ദൈവത്തില്‍ അര്‍പ്പിച്ചു നടക്കുക ഭയം വിട്ടകലും അമ്മ പറഞ്ഞു.
അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ നിഷക്കു മനസിനു ധൈര്യം വന്നു.