അന്യം

9b74779618a183d68fc92809be976d32-cool-art-fine-art-printTara Turner

 

നക്ഷത്രങ്ങൾ ഓടിയൊളിക്കുന്ന
രാത്രികളിൽ
മൂങ്ങകൾ കരയുമ്പോൾ 
കള്ളൻ വരുന്നുവെന്ന്
പേടിപ്പിച്ചിരുന്ന മുത്തശ്ശിമാർ
ഭൂതകാലത്തിന്റെ ചില്ലിട്ട
ചിത്രങ്ങളാണ്.

കൂടുതേടി പോയ
മൂങ്ങകൾ കാലത്തിന്റെ
അണിയറയിൽ ഒറ്റപ്പെടുന്നു.
മുറിക്കപ്പെട്ട മരങ്ങളിൽ
ആത്മാവ് പറന്നുയരുന്നു.

കാലത്തിന്റെ വികൃതിയിൽ ,
പ്രകൃതിയുടെ അട്ടഹാസങ്ങളിൽ ,
മുത്തശ്ശിമാർ ആക്കേണ്ടവർ
ചാപ്പിള്ളകളാകുന്നു .
പിറന്നുവീണലോ
വൃദ്ധസദനത്തിൽ
വാതിലുകൾ തുറക്കപ്പെടുന്നു.

പക്ഷെ
മൂങ്ങ കരയാത്ത രാത്രികളിൽ
മാത്രമല്ല
മുത്തശ്ശിയില്ലാത്ത പകലുകളിലും
കള്ളന്മാരുടെ മെതിയടി ശബ്ദം
നമ്മെ പിന്തുടരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here