ഒരു യാത്രാമൊഴി

 

 

 

 

നിറമാര്‍ന്ന കനവുകള്‍ക്ക് വിലങ്ങു തീര്‍ത്ത്,
സുഖഭോഗങ്ങള്‍ക്കു നേരെ മിഴികളടച്ച്,
രാജ്യത്തിന് സുഖ നിദ്രയേകി,
ഉറക്കമില്ലാത്ത രാത്രികള്‍ കടന്ന് ,
ഉറ്റവരില്‍ നിന്നകലെ കാലം കഴിക്കുമ്പോഴും,
ശ്വാസത്തില്‍ രാജ്യസ്നേഹമെന്ന താളം മാത്രം.
മാതൃരാജ്യത്തിന്‍‍ സുരക്ഷയാം കര്‍മത്തിന്‍,
ഉത്തംഗശൃംഗത്തില്‍ നിന്ന് ,
ഭൂമിയാം അമ്മ തന്‍ മാറിലേക്ക്,
ജീവന്‍ ബലിയര്‍പ്പിച്ച
ധീര സൈനികര്‍ക്കായ്
ആത്മാവിന്‍ തൂലികയാല്‍
ഹൃദയമിടിപ്പിന്‍ ശ്രുതിയില്‍
ഇതാ ഒരു യാത്രാമൊഴി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here