ഒരു വിനോദയാത്ര

 

 

 

 

 

 

 

കോടനാട് ഗ്രമത്തില്‍ ഒരു വൃദ്ധ ദമ്പതികള്‍ തമസിച്ചിരുന്നു. അവരുടെ പേരക്കുട്ടി രാംദാസും അവരോടൊപ്പമാണ് താമസിച്ചിരുന്നത്. രാം ദാസിന് മുത്തച്ഛനേയും മുത്തശിയേയും വലിയ ഇഷ്ടമായിരുന്നു. അവരും പേരക്കുട്ടിയെ ഓമനിച്ചു ലാളിച്ചു വളര്‍ത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം അയല്പക്കത്തെ കുട്ടികള്‍ കോടനാട് അരണ്യ വനത്തില്‍ പോകാന്‍ തീരുമാനിച്ചു . അവിടെ പോയാല്‍ മാന്‍ തുടങ്ങി പലതരം മൃഗങ്ങളെയും പക്ഷികളെയും അടുത്തു കാണാന്‍ കഴിയും. അവര്‍ ഈ വിവരം രാംദാസിനോടു പറഞ്ഞു .

കൂട്ടുകാരോടോടൊപ്പം പോകാന്‍ രാംദാസിനു ആഗ്രഹം ഉണ്ടായിരുന്നു . വിവരം വീട്ടില്‍ ചെന്നു മുത്തച്ഛനോടും മുത്തശ്ശിയോടും പറഞ്ഞു . എന്നാല്‍ അവര്‍ രാംദാസിനെ വിടാന്‍ സന്നദ്ധരായില്ല.

രാംദാസ് കൂട്ടുകാരുടെ അടുത്ത് ചെന്നു പറഞ്ഞു.

” കൂട്ടുകാരെ നിങ്ങളോടൊപ്പം
കാഴ്ചകള്‍ കാണാന്‍ പോരാന്‍
കൊതിയുണ്ടെനിക്ക് എന്നാല്‍
നിങ്ങള്‍ എന്റെ വീട്ടില്‍ വന്ന്
മുത്തശ്ശനോടും മുത്തശിയോടും
ചോദിച്ച് അനുവാദം വാങ്ങിയാലേ
എനിക്കു പോരാനാകു ”

രാംദാസിന്റെ വെളിപ്പെടുത്തല്‍ കേട്ടപ്പോള്‍ പ്രതീക്ഷും, രാജനും, ഗോപിയും, ജോസഫും, മജീദും, രാംദാസിന്റെ വീട്ടില്‍ പോയി . മുത്തശ്ശനോടും, മുത്തശിയോടും തങ്ങളോടൊപ്പം അരണ്യ വനം കാണാന്‍ രാംദാസിനെ വിടണമെന്നു പറഞ്ഞു.

‘ മുത്തശാ , മുത്തശ്ശി, എനിക്കും അവരോടൊപ്പം പോയി അരണ്യ വനം കാണ‍ണം ‘ രാംദാസ് പറഞ്ഞു .

അതുകേട്ടപ്പോള്‍ മുത്തശ്ശന്‍ പറഞ്ഞു.

‘ വേണ്ട മോനെ പോകണ്ട
വനത്തിലേക്കു നീ പോകണ്ട
കൂട്ടുകാരെല്ലാം വലിയ കുട്ടികളാണ്
നീ അവരോടൊപ്പം നടന്നെത്തുകയില്ല
നിന്നെ പറഞ്ഞയച്ചാല്‍ ഞങ്ങള്‍ക്ക്
ഇവിടേ സമാധാനമായിരിക്കാന്‍ കഴിയില്ല’

‘എനിക്കു പോകണം ‘ രാംദാസ് വാശിപിടിച്ചു കരഞ്ഞു.

‘മുത്തശിയും മുത്തശ്ശനും പേടിക്കേണ്ട
രാംദാസിനെ ഞങ്ങള്‍ക്കൊപ്പം വിട്ടോളൂ
ഞങ്ങളവനെ സുരക്ഷിതമായി
ഇവിടെ എത്തിച്ചു കൊള്ളാ ‘

കൂട്ടുകാര്‍ ഒരുമിച്ച് ഉറപ്പു നല്‍കി .കൂട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി രാംദാസിനെ കൂട്ടുകാരുടേ കൂടെ പറഞ്ഞയച്ചു .

അരണ്യ വനത്തിലെ മൃഗങ്ങളെ കണ്ടതിനു ശേഷം അവര്‍ വനത്തിലേക്കു കടന്നു . അപ്പോള്‍ ഒരു കരടി വരുന്നതു കണ്ടൂ കുട്ടികള്‍ ഭയന്നു വിറച്ചു ഒരു മരത്തിലേക്കു കയറി രക്ഷപ്പെടാന്‍ നോക്കി. രാംദാസിനു കഴിഞ്ഞില്ല . കൂട്ടുകാര്‍ അവനെ സഹായിച്ചില്ല. അവന്‍ ഭയന്നു വിറച്ച് ബോധമറ്റു വീണൂ .

കരടി വന്ന് രാംദാസിനെ മണപ്പിച്ചു നോക്കി അവന്‍ മരിച്ചു കിടക്കുന്നതാണെന്നു കരുതി കരടി തിരിച്ചു പോയി.

കരടി പോയിക്കഴിഞ്ഞപ്പോള്‍ കൂട്ടുകാര്‍ താഴെ ഇറങ്ങി വന്നു രാം ദാസിന്റെ തട്ടി വിളീച്ചു. അവനു ബോധം തെളീഞ്ഞു. കൂട്ടുകാര്‍ അവനോടു ചോദിച്ചു.

‘ രാംദാസേ , കൂട്ടുകാരാ കരടി
നിന്റെ മുഖത്ത് ചുംബിച്ചുകൊണ്ട്
ചെവിയില്‍ എന്താണ് പറഞ്ഞത്
കരടി നിന്നെ ഒന്നും ചെയ്തില്ലല്ലോ?’

കൂട്ടുകാരുടെ ചോദ്യം കേട്ടപ്പോള്‍ രാംദാസ് പറഞ്ഞു.

കൂട്ടുകാര്‍ ആപത്തു കാലത്ത്
ഉപകരിക്കുന്നവരാണ്
ആപത്തു നേരിടുമ്പോള്‍‍
സ്വന്തം കാര്യം നോക്കി
ഓടിപ്പോകുന്നവരെ
വിശ്വസിക്കാന്‍ കൊള്ളില്ല
എന്നാണ് കരടി പറഞ്ഞത്’

എന്റെ മുത്തച്ഛന്റെയും മുത്തശിയുടേയും പ്രാര്‍ത്ഥന കൊണ്ടാണ് ഞാന്‍ രക്ഷപ്പെട്ടത് എന്നു കൂടി രാംദാസ് പറഞ്ഞു നിറുത്തി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English