ഒരു പ്രവാസിയുടെ ഓണം

 

 

 

 

 

 

 

ഇവിടെ ഞാനിരുന്നേകനായ് ജീവിത-
കടലലകളിൽ തോണിയിലേറവേ
അകലെ കേരള നാടിന്റെ ഓർമ്മകൾ
പുളകമായി വിരിഞ്ഞോണ ദിനങ്ങളിൽ
കവിത ഗന്ധം പടർത്തുന്ന മാനസ-
മലർനികുഞ്ചം തളിർ നിറഞ്ഞിടവേ
പലരുമോമനിച്ചേകാന്ത പ്രണയമാം
കവിത നെഞ്ചിലായി കൂടുകൂട്ടീടുന്നു.

പുലരി മെല്ലെയൊരുങ്ങട്ടെ ഈ ഓണമലരുകൾ കൺ  തുറക്കട്ടെ     പിന്നെയും പുടവ നെയ്യട്ടെ ഓണ     നിലാവത്ത് നിളയിൽ ഓളങ്ങൾ ഏകാന്തരായിന്ന് പഴയ ഓണത്തിൻ  ഓർമ്മതൻ ശീലുകൾ
ഇവിടെ ഞാനിന്നിരുന്നിരുന്നോർക്കട്ടെ.


മറവിയാകരുതെന്നെന്റെ ബാല്യവും
മറവി ആവില്ലെന്ന് ഓതുന്ന ഓണവും
ഇനിയും എന്നിലെ ആത്മാവ്
വെമ്പുന്നു പുതിയ ജന്മമതുണ്ടെങ്കിൽ
ആ തീരഹരിതഭൂമിയിൽ തന്നെയായീടുവാൻ
ഇനിയും എന്നിലെ ഓർമ്മയിൽ കുട്ടിയായ്
അവിടെ ഓടി നടന്നിട്ട് പൂവുകൾ
കുട വിരിച്ചിടും പൂങ്കാവനത്തിലായ്
പുതിയ പൊന്നോണ പുലരികൾ കാക്കുന്നു.

ഇനിയും ഞാൻ  ഓർക്കട്ടെ എന്റെയാ
പഴയ കാലങ്ങൾ, ഓർമ്മതൻ തുള്ളികൾ
ചെറിയ മുക്കുറ്റി പൂക്കൾതൻ കാതിലായ്
കവിത ചൊല്ലി പറഞ്ഞു കൊടുത്തതും
തൊടിയിലേകനായ് നിന്നൊരു മാവിന്റെ
ഹൃദയഭാഗത്തായ് ഊഞ്ഞാലു തീർത്തതും ഇവിടെ ചുട്ടുപൊള്ളുന്നൊരീ വേനലിൽ ഹൃദയഭാരം കുറയ്ക്കുവാൻ ഞാനെന്റെ പഴയ കാലങ്ങൾ ഓർക്കട്ടെ, ഓണത്തിൻ പുതുമയുള്ള മലർകളമിട്ടതും മഴ, കഴിഞ്ഞൊരു വേളയിൽ തൊടിയിലെ കവിത ചൊല്ലിടും തുമ്പക്കുടങ്ങളെ
ചെറിയ ചേമ്പില
കുമ്പിളിൽ ചേർത്തതും

പറയുവാൻ പലതുണ്ട് പിന്നിലായ്
പഴയ ഓർമ്മകൾ പിന്നെയും പുലരിയായ് പൂത്ത പൂമുഖമുഖത്തോണക്കളങ്ങൾ രചിച്ചുവോ
മറവി ആകരുതെന്നു നാം ആശിച്ച ഹരിതഭൂവിലെ ഓണദിനമിതാ.

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here