ഒരു പരിസ്ഥിതി പ്രേമി ( മുതലാളി) മാനവിക നയം പ്രഖ്യാപിക്കുന്നു

” പ്രളയ പ്രതിഷേധത്വര
മൂത്ത് ഞാനൊരു പാവം
പുഴയെ പിടിച്ചങ്ങു തല്ലി.
ക്ഷണമാത്ര ‘ പ്രാക്ക്’ പുഴ
കുതറിയോടിയെന്നാലും;
പ്രളയപ്രതിഷേധത്വരയില്‍
ഞാനാ പുഴയെ
പിടിച്ചങ്ങു തല്ലി.
നമ്മളെ കൊണ്ടിത്രയേ
കൂട്ടിയാല്‍ കൂടു;
നമ്മളെ കൊണ്ടിത്രയല്ലേ പറ്റു!
തല്ലേറ്റെന്‍ പുഴമേനി
നൊന്തോ , ആവോ?
നൊമ്പരം ഏറിയെന്‍ പുഴ
പാവം കരഞ്ഞോ?!”
( ” സങ്കടം സഹിക്കവയ്യാതെ :
ഗദ്ഗദക്കണ്ണീരില്‍
മുങ്ങുന്നു, താഴുന്നു :
പരിസ്ഥിതി പ്രേമി (മുതലാളി)
അനുനിമിഷം !”)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here