ശിശിരം തല്ലിക്കൊഴിച്ച
ചില്ലകളിൽ
ശൈത്യം വീഴ്ത്തിയ
കണ്ണീർ തുള്ളികൾ
ചുംബനം അർപ്പിക്കുമ്പോൾ
പൂക്കൾ ചിരിക്കുന്നു.
വേനൽ കൊഴിച്ചിട്ട വിത്തുകളിൽ
മഴത്തുള്ളികൾ
മുത്തം നൽകുമ്പോൾ
നാമ്പുകൾ
പിറവിയെടുക്കുന്നു.
മതിലുകൾക്കുള്ളിൽ
കൈകാലുകൾ കെട്ടി
വായയും കണ്ണും മൂടി
നിശ്ശബ്ദനായവന്റെ
ഹൃദയത്തിന് ചിറക് മുളക്കുമ്പോൾ
ഒരു കവിത ജനിക്കുന്നു.
Click this button or press Ctrl+G to toggle between Malayalam and English