കൊറോണ എന്ന ഭീകരൻ എന്റെ കുടുംബത്തിലേക്കും എത്തിച്ചേർന്നു….
വീട്ടിന്റെ ഒരു മുറിയിലേക്ക് അവൾ മാറ്റപ്പെട്ടു,
ഒരു കൈ അകലെയാണെങ്കിലും ……..
ഒരുപാടു അകലേണ്ടി വന്ന ആ നാളുകൾ …..
**********************************
ഒരു കൈ ദൂരമെങ്കിലും, ഇന്ന് നീ
അകലെയാണ് അകലെയാണ് എന്നോമലേ..
അകലെയാണെങ്കിലും അകലെയല്ലെന്നുള്ളത്
അകതാരിൽ നിനച്ചിരിക്കു നീ ഓമലേ..
അകലത്തിരുന്നു നീ ഒന്ന് നോക്കുമ്പോൾ ഇന്ന്
അരികിലെത്താതെ ഞാൻ അകലെ നിൽപ്പൂ
നിറ പുഞ്ചിരി മറച്ചു, മുഖമറ തീർത്തു നാം
അരികിലെത്താതെ ഇന്ന് അകന്നു നിൽപ്പൂ …
അകലുന്നതെങ്ങനെ ഹൃദയത്തിൽ നിന്ന് നീ,
എൻ ശ്വാസമായ് എന്നോ അലിഞ്ഞതല്ലേ…
ഈ സഹനത്തിന്റെ വഴിയിൽ നാം രണ്ടായി
അകന്നിരുന്ന് ഒന്നാകുവാനായ് പരിശ്രമിക്കാം
അകലുന്നതെങ്ങനെ ഹൃദയത്തിൽ നിന്ന് നീ,
എൻ ശ്വാസമായ് എന്നോ അലിഞ്ഞതല്ലേ…
അകന്നിരിക്കുമ്പോൾ അറിയാതെ ഞാനെന്റെ
ഉള്ളിലെ പ്രണയത്തെ അറിയുന്നു ഞാൻ ……
ഓർത്തു പോവുന്നു ആ പ്രണയകാലം…
പൂനിലാവായി നീ എന്നെ പുണർന്നകാലം
പരിഭവം ചൊല്ലി നീ മറഞ്ഞിരുന്ന കാലം
നീ എന്നിൽ ഞാനായി പടർന്ന കാലം …
ഞാൻ നിന്നിൽ നിയായ് അലിഞ്ഞ കാലം
ആലിംഗനങ്ങളിൽ എൻ ശ്വാസത്തിനൊപ്പം
നിൻ ശ്വാസമൊന്നായ് അലിഞ്ഞ കാലം
എന്റെ മോഹങ്ങൾ മൊട്ടിട്ടു വിടർന്ന കാലം
അകന്നിരിക്കുമ്പോൾ അറിയാതെ ഞാനെന്റെ
ഉള്ളിലെ പ്രണയത്തെ അറിയുന്നു ഞാൻ ……
വറ്റി വരണ്ടൊരെൻ മനതാരിൽ നീ ഒരു …
പുതു മഴയായി പെയ്ത കാലം….
എന്റെ മോഹങ്ങൾ മുളപൊട്ടി തളിർത്ത കാലം
എന്റെ മോഹത്തിൻ ചില്ലകൾ പൂത്തകാലം
തണുത്തു വിറച്ചൊരാ ശരത്കാല രാത്രിയിൽ
ആലിംഗനത്തിന് നറു ചൂട് നിറച്ച കാലം
നീ എന്നിൽ ഞാനായ് പടർന്ന കാലം
ഞാൻ നിന്നിൽ നീയായ് അലിഞ്ഞ കാലം ….
ആലിംഗനങ്ങളിൽ എൻ ശ്വാസത്തിനൊപ്പം
നിൻ ശ്വാസമൊന്നായ് അലിഞ്ഞ കാലം …
എന്റെ മോഹങ്ങൾ പൂത്തുലഞ്ഞ കാലം
അകലെയാണെങ്കിലും നാം അകലെയല്ലെന്നുള്ളത്
അകതാരിൽ നിനച്ചിരിക്കു നീ ഓമലേ..
ആകാശ നീലിമ മറച്ച കരിമേഘങ്ങൾ..
ആശയ്ക്ക് മുന്നിൽ തെളിഞ്ഞു നില്കും
സരള പ്രതീക്ഷതൻ കിളിവാതിൽ തുറന്നു
പോയ കാലത്തിൻ വസന്തം വരും…
പോയ കാലത്തിൻ വസന്തം വരും…
Click this button or press Ctrl+G to toggle between Malayalam and English