ഒരു ജാതി ഒരു മതം

 

 

 

മുഖ്യ പ്രഭാഷകൻ തുടർന്നു: “മനുഷ്യർ ഒറ്റ ജാതി. മനുഷ്യത്വം എന്ന മതം – അതു മതി.”

ശ്രോതാക്കൾ നിർത്താതെ കൈയടിച്ചു.

“ഇതാണ് പ്രസംഗം. ഇതാണ് ദർശനം”. എല്ലാവരും ഏകസ്വരത്തിൽ പറഞ്ഞു.

മുഖ്യ പ്രഭാഷകൻ വീട്ടിലെത്തി. മൂന്നു ദിവസമായി മുറിയിൽ പൂട്ടിയിട്ടിരിക്കുന്ന ഏക മകളുടെ മുന്നിലേയ്ക്കു ചെന്നു.

” നിൻ്റെ ആഗ്രഹം ഒരിക്കലും നടക്കാൻ പോകുന്നില്ല. ഒരു കീഴ്ജാതിക്കാരനുമായുള്ള വിവാഹം എൻ്റെ അനുവാദത്തോടെ നടക്കുമെന്ന് കരുതേണ്ട. അതിലും ഭേദം മരണമാണ്. ”

അയാൾ  മുറി പൂട്ടി പുറത്തു കടന്നു.അനന്തരം, ശ്രീ നാരായണ ഗുരുവിൻ്റെ ഛായാചിത്രത്തിനു മുന്നിൽ തിരി തെളിയിച്ച് പ്രാർഥനയിൽ മുഴുകി.

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here