എന്റെ മുഖത്തെ ഭാവമാറ്റം ഗോപിനാഥൻ ശ്രദ്ധിച്ചു കാണണം.
‘ എന്ത് പറ്റി? വലിയ കൗതുകത്തോടെ പുസ്തകം വാങ്ങിയിട്ട് ഒന്ന് മറി ച്ചു പോലും നോക്കിയില്ലല്ലോ ?’
‘ മൂന്നാലു മാസം മുൻപ് വന്ന ഒരു പത്ര വാർത്ത ഞാൻ ഓർക്കുന്നു അതിലും ഒരു ഗോപിനാഥനാണ് പുഴയിലേക്ക് ഒരു യുവതി ട്രെയിനിൽ നിന്നും വീണ കഥയാണ് ‘
‘ ഓ ശരിയാ ആലുവാപ്പുഴയാണ് പറഞ്ഞ സ്ഥലം അർദ്ധരാത്രി സമയം യുവതി വീണ സംഭവം ആ കഥയല്ലേ?’
‘ കഥയല്ല നടന്ന സംഭവമാണ് പെൺകുട്ടിയെ കൂടെയുണ്ടായിരുന്ന പ്രൊഫസർ തള്ളിയിട്ടെന്നായിരുന്നു വാർത്ത. അവിടെയും എന്റെ പേരുണ്ടായിരുന്നു വില്ലൻ കഥാ പാത്രമായിട്ട് . ആ പെൺകുട്ടി റിസേർച്ചിനു പഠിക്കുന്നു . ഗൈഡായിരുന്നു ഗോപിനാഥൻ. കാലടിയിലെ സൗമിനിയുടെ ദുരന്ത മരണത്തിനു ശേഷം ഏകദേശം പതിനാറു വർഷങ്ങൾക്കു ശേഷമാണ് ഈ സംഭവമുണ്ടായത് . ആ സമയം പുഴയോരത്തുണ്ടായിരുന്ന ചിലർ ഫയർ ഫോഴ്‌സിനെയും പോലിസിനേയും വിവരമറിയിച്ചതിനു ശേഷം വഞ്ചിയിൽ തുഴഞ്ഞു ചെന്ന് അവളെ അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല. പിന്നെ ഫയർഫോഴ്‌സും പോലിസും വന്നു. നേരം വെളുക്കുന്നതുവരെ ആ അന്വേഷണം നീണ്ടു. പിറ്റന്നാളത്തെ പത്രങ്ങളിൽ യുവതിയുടെ ഫോട്ടോ സഹിതമുള്ള വാർത്ത വന്നതോടെയാണ് കൂടെയുണ്ടായിരുന്ന ഗോപിനാഥൻ എന്ന ഗൈഡായി ഞാൻ മാറിയത്. ആ പെൺകുട്ടിയുടെ വിവാഹമുറപ്പിച്ചതായിരുന്നെന്നും വിവാഹത്തിന് മുമ്പ് കാമുകനുമൊരുമിച്ചുള്ള യാത്രയിലാണ് ഈ ദുരന്തമുണ്ടായതെന്നും വാർത്ത. അവിടെയും കേസന്വേഷണത്തിന്റെ ഭാഗമായി മദ്രാസിൽ ജോലി ചെയ്യുന്ന എന്നെയും വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. മരണപ്പെട്ട പെൺകുട്ടിയെ ഞാൻ കണ്ടിട്ടുപോലുമില്ലെന്നതാണ് സത്യം. ആലുവ, കാലടി എന്നൊക്കെ കേൾക്കുമ്പോൾ ഇപ്പോഴും എന്റെ മനസ് അകാരണമായി തുടികൊട്ടാറുണ്ട് ‘
‘അപ്പോൾ ആ പെൺകുട്ടിയെ അറിയില്ലെന്നാണോ പറഞ്ഞു വരുന്നത്’
‘ രണ്ട് വർഷമായി മദ്രാസിൽ ടി ടി കെ കമ്പനിയുടെ പബ്ലിസിറ്റി വിഭാഗത്തിന്റെ തലവനായി സാമാന്യം
‘ഭേദപ്പെട്ട ഒരു ജോലി ലഭിച്ചതോടെ യൂണിവേഴ്‌സിറ്റിയുമായുള്ള എന്റെ ബന്ധം വിട്ടു. ഞാൻ പഠി ച്ച വിഷയവുമായി ഒരു ബന്ധവുമില്ലാത്ത ജോലി. കമ്പനിയുടെ പബ്ലിസിറ്റി വിഭാഗത്തിന്റെ ഒരു പ്രസിദ്ധികരണത്തിന്റെ എഡിറ്ററുടെ ജോലിയും ഞാൻ നിർവഹിക്കുന്നു. എന്നിട്ടും ആ പെൺകുട്ടിയുടെ മരണ വുമായി ബന്ധപ്പെടുത്തി ആരൊക്കെയോ ചില കഥകൾ എനിക്കെതിരെ മെനഞ്ഞുണ്ടാക്കി. ഈ ദുരന്തമുണ്ടായ ദിവസം ഞാൻ മദ്രാസിൽ കമ്പനിയുടെ ഒരു ബിസിനസ് മീറ്റിംഗിൽ ആയതുകൊണ്ട് രക്ഷപ്പെട്ടു. കമ്പനിയുടെ എം. ഡി യും മറ്റു ഉദ്യോഗസ്ഥരുടെ മൊഴികളും ബിസിനസ് മീറ്റിംഗിന്റെ മിനിട്സും അവർ കണ്ടതോടെ എന്നെ കേന്ദ്രികരിച്ചുള്ള ആ അന്വേഷണം നിലച്ചു. ഇപ്പോഴാ കേസ് എവിടെ വരെ എത്തിയെന്നു എനിക്കറിയില്ല’
എന്റെ മുന്നിലിരിക്കുന്ന ഈ സംസ്കൃതബിരുദധാരി എന്തുകൊണ്ട് കോളേജിൽ പഠിപ്പിക്കുന്ന ജോലി ഉപേക്ഷിച്ച്? എന്റെ സംശയം ഞാൻ മറച്ചു വച്ചില്ല.
‘ എന്താ സാർ എനിക്കു നല്ലൊരു ജോലി ലഭിച്ചത് വേണ്ടെന്നു വയ്ക്കണോ ?’
ഈ സമയം ഹോട്ടലിലിന്റെ പോർട്ടിക്കോയിൽ ഒരു കാർ വന്നു നിന്ന് കാറിൽ നിന്ന് ഡ്രൈവർ ഞങ്ങളിരിക്കുന്ന മേശക്കു സമീപം വന്നതോടെ ഗോപിനാഥൻ എഴുന്നേറ്റു. കൈയിലിരുന്ന പുസ്തകം മടക്കി കൊടുത്ത് ഞാനുമെഴുന്നേറ്റു . പോർട്ടിക്കോയിലെ കാറിനു സമിപമെത്തിയതോടെ ഒരു സ്ത്രീ ഡോർ തുറന്ന് ഞങ്ങളുടെ അടുത്തേക്കു വന്നു.
‘ എന്താ ഇനിയും താമസമുണ്ടോ?’
‘ നിന്റെ ഷോപ്പിംഗ് ഇത്രയും നീണ്ടു പോയത് ഞാനോ കുറ്റക്കാരൻ ?’
പിന്നിടയാൾ എന്റെ നേരെ തിരിഞ്ഞു.
‘ എന്റെ വൈഫാണ് ഇപ്പൊൽ കോളേജിൽ പഠിപ്പിക്കുന്നു’
പുഞ്ചിരിച്ചുകൊണ്ട് അഭിവാദ്യം ചെയ്യാനായി ആ സ്ത്രീ തിരിഞ്ഞതോടെ ഞാൻ ഞെട്ടി.
ഇരുപതു വര്ഷം മുൻപ് കാലടി പ്ലാന്റേഷനിലേക്കു പാണ്ഡു പാറ ഭാഗത്തേക്ക് പോകുമ്പോൾ കണ്ട സ്ത്രീ…!