ഒരു ദേശം കഥ പറയുന്നു – അധ്യായം പതിനേഴ്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

”ഏകദേശം രണ്ടു വര്‍ഷം മുമ്പ് ഒരുച്ച കഴിഞ്ഞ നേരത്തെ വരവാ – കൊണ്ടൂര്‍ കുര്യനെ പറ്റി പറയുമ്പോള്‍ എന്റെ ഓര്‍മ്മയില്‍ വരുന്ന‍ത്. അതിനു മുമ്പും പല തവണ വന്നിട്ടുണ്ട്. ഉച്ചയോടെ വന്നാല്‍ വൈകീട്ടത്തോടെ മടങ്ങും. ഇപ്പോള്‍ പറയാന്‍ പോണ കാര്യം മുതലുള്ളതേ എനിക്കു ശരിക്കറിയൂ” യാക്കോബ് കുര്യന്റെ പുരാണം പറഞ്ഞു തുടങ്ങി.

എസ്റ്റേറ്റിലെ അങ്കമാലി ജംഗ്ഷനോടു ചേര്‍ന്നുള്ള ഒരു വര്‍ക്കേഴ്സ് ക്ലബ്ബിന്റെ പിന്നാമ്പുറത്തുള്ളവരെ ഉന്നമിട്ടുകൊണ്ടാണ്. ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് വരുന്നത് ദൂരെ നിന്നേ കേള്‍ക്കാം.

കൊണ്ടൂര്‍ കുര്യന്‍ കണ്ടതു പറയും കണ്ടതു പറഞ്ഞാല്‍ കേട്ടതു ഫലിക്കും’
‘തോട്ടത്തിലെ പണികഴിഞ്ഞ് ഉച്ചഭക്ഷണവും കഴിഞ്ഞുള്ള ആലസ്യത്തിലേക്കു വഴുതി വീഴാന്‍ തുട ങ്ങുകയായിരുന്ന പലരും ചെവി വട്ടം പിടിച്ചു കിട്ടിയ നേര്‍ത്ത് തലയിലെ പേന്‍ നുള്ളുകയായിരുന്ന സ്ത്രീകള്‍ പണി നിര്‍ത്തി ചാടിയെഴുന്നേറ്റു ജംഗ്ഷനു പിന്നില്‍ ചീട്ടുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കളി നിര്‍ത്തിഉ ചെവി വട്ടം പിടിച്ചു

ഇതയാള് തന്നെ കൊണ്റ്റൂര് കുര്യന് കുറെ നാളായി കാണിന്നുഇല്ലല്ലോ എന്ന് വിചാരിക്കാന് തുടങ്ങിയ സമയത്താണ് ഇയാളുടെ വരവ് അതും അല്പ്പം ഈണത്തിലുള്ള പറച്ചിലോടെ

”കൊണ്ടൂര്‍ കുര്യന്‍ കണ്ടതു പറയും കണ്ടത് പറഞ്ഞാല്‍ കേട്ടതു ഫലിക്കും”

അല്പ്പം നിര്‍ത്തി കേല്വിക്കാര്‍ക്ക് ആകാംഷയും പ്രതീക്ഷയും പകരുന്ന വാക്കുകള്‍ അയാളില്‍ നിന്നും പിന്നെയും വരികയായി.

”തോട്ടത്തിലൂടെ നടന്നു വരുന്നത് കൊണ്ടൂര്‍ കുര്യനാണ്, കുര്യന്റെ വാക്കുകളാണ് നിങ്ങള്‍ ശ്രവിക്കുന്നത്. ഭാവിയെ പറ്റി ആശങ്കപ്പെടുന്നവര്‍ ഒരു തീരുമാനവും എടുക്കാനാവാതെ നട്ടം തിരിയുന്നവര്‍ അവരൊക്കെ ഇങ്ങോട്ടിറങ്ങി വന്ന് കൂട്ടിക്കൊണ്ടു പോവുക”

ലേബര്‍ ലയിനുകളുടെ മുറ്റത്ത് രണ്ടു മൂന്നു സംഘങ്ങളായി കുറെ പേര് വന്നു കഴിഞ്ഞു. അയാളെ പലരും തട്ടിപ്പികാരനായിട്ടാണ് കാണുന്നത്. വയറ്റു പിഴപ്പിനും വേണ്ടി ഓരോന്നു പറയുന്നു. ചിലപ്പോള്‍ മുഖ ലക്ഷണം, ചിലപ്പോള്‍ കലണ്ടറുകളിലെ നമ്പറുകള്‍ നോക്കി പിന്നെ കയ്യിലെ വാച്ചിലെ സമയം നോക്കി ഒരു പറച്ചില്‍. പറയുന്ന കാര്യങ്ങളില്‍ ചിലതെല്ലാം ശരിയാവുന്നു അതുകൊണ്ടൂ മാത്രം അയാളിപ്പോഴും പിടിച്ചു നില്ക്കുന്നു. പക്ഷെ ഭൂരിപക്ഷം പേരും അയാളെ വിശ്വാസമില്ല. എങ്കിലും കുടുംബത്തിലുള്ളവര്‍ തന്നെ അയാളെ ന്യായീകരിച്ച് കാണുമ്പോള്‍ അവരിടപെടുന്നില്ലെന്നു മാത്രം.

ലേബര്‍ ലയിനിന്റെ അകത്തെ മുറിയില്‍ താമസിക്കുന്ന ചെറുച്ചിക്ക് അയാളെ വിളീച്ചു കൊണ്ടു വന്ന് തന്റെ കാര്യം പറഞ്ഞ് എന്തെങ്കിലും പ്രതിവിധി തേടണമെന്നുണ്ട്. പക്ഷെ മറ്റുള്ളവരൊക്കെ എന്തു വിചാരിക്കും എന്ന ആശങ്കയും ആരെങ്കിലും ഒരാള്‍ വിളീച്ചിട്ടു മതി തനിക്കു തന്റെ കാര്യം പറയാന്‍ – ഇനിയും ഒരു ഉറച്ച തീരുമാനം എടുക്കാന്‍ ആകാതെ വിഷമിക്കുകയായിരുന്നു അവള്‍. അപ്പോഴാണ് രണ്ടു മൂന്നു ലയിനുകളുടെ അപ്പുറത്തു താമസിക്കുന്ന കുഞ്ഞപ്പന്‍ കുര്യനെ വിളിച്ചുകൊണ്ടു പോകുന്നത്.

കുഞ്ഞപ്പന്‍ വിളിച്ചു കൊണ്ടു പോയത് നാലഞ്ചു മാസം മുമ്പിവിഒടെ വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി ചോദിക്കാനായിരുന്നു. കുഞ്ഞപ്പന്‍ തുടക്കമിട്ടു.

”ചേട്ടാ ചേട്ടന്‍ പറഞ്ഞല്ലോ എന്റെ കുടുംബസ്വത്ത് പ്രമാണീച്ച് ചേട്ടനാനുജന്മാരുമായി നടക്കുന്ന കേസ്സ് രണ്ടു മാസത്തിനുള്ളില്‍ തീര്‍പ്പാകുമെന്ന് ഇപ്പോ മാസം ആറു കഴിഞ്ഞു ഒന്നുമായില്ല”

കുഞ്ഞപ്പന്‍ പറഞ്ഞ കാര്യം കുര്യന്‍ ശരിക്കും ഓര്‍ക്കുന്നില്ല. കഴിഞ്ഞ തവണ വന്നപ്പോള്‍ ഇയാളെ കണ്ട കാര്യം പോലും ഇപ്പോഴാണു ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നത്.

ശരിയാണ് ഇയാളന്ന് കുടുംബക്കാരുമായുള്ള വസ്തു തര്‍ക്കം തീരുമോ എന്ന് ചോദിച്ചതോര്‍ക്കുന്നുണ്ട്. അന്നയളോട് പറഞ്ഞത് പറഞ്ഞ സമയവും കലണ്ടറിലെ തീയതിയും നോക്കിയുള്ള ഒരു കാര്യമായിരുന്നു. പിന്നീട് കുടുംബസ്വത്തിനെ പറ്റി ചേട്ടാനുജന്മാരുമായുള്ള തര്‍ക്കം എന്തായിയെന്ന് ഇപ്പോഴറിയാന്‍ ഒരു സൂചന തന്നാലല്ലേ എന്തെങ്കിലും പറയാനാവൂ.

” ഞാനിപ്പം എന്താ വേണ്ടേ? വക്കീലിനെ കണ്ടോ? കോടതിയിലും വാദം തുടങ്ങിയോ?”

കുഞ്ഞപ്പന്‍ ചൂടായി ” കയ്യിലെ കാശും പിടുങ്ങീട്ട് ഇപ്പോ കോടതിയിലെ വിസ്താരത്തിന്റെ കാര്യം പറഞ്ഞാലേ ഇയാളെന്തെങ്കിലും പറയുവെങ്കില്‍ ഇയാളെ പിന്നെന്തിനാ ഇപ്പോള്‍ ഇങ്ങോട് കെട്ടിയെടുത്തത്?” കോടതിയിലെ കാര്യം അറിയാനാ വിളിപ്പിച്ചെ. ഇനി ആറ് മാസമേയുള്ളു എന്റെ തോട്ടത്തിലെ പണി നാട്ടിച്ചെല്ലുമ്പോ കേറിക്കിടക്കാന്‍ ഇടമില്ലെങ്കി ഞാന്‍ എവിടെ പോകും?”

”വാദം തീരട്ടെ കോടതിയിലെ കാര്യമല്ലേ”

”ഫാ എരപ്പാളി കോടതിയിലെ വാദോം തീര്‍പ്പും വിധിയും പിന്നെയും നീണ്ടു പോയാല്‍ ആറ് മാസമെന്നത് ആറ് കൊല്ലം കഴിഞ്ഞാലും തീര്വോ? കടക്കടാ പുറത്ത് ഇനിയും കാശു പിടുങ്ങാനാണോ നോട്ടം. നിന്നെ ഞാന്‍”

കുര്യന്‍ വേഗം തന്നെ മുറിക്കു പുറത്തു ചാടി. അയാളുടെ കൈ വീഴുന്നതിനു മുന്നേ തന്നെ മുറ്റത്തു നിന്ന് അയാളോടുകയുമല്ല നടക്കുകയുമല്ല എന്ന മട്ടില്‍ മുന്നോട്ടു നടന്നു.

കുര്യന്‍ മുന്നോട്ടു പോയിട്ടൊന്നു തിരിഞ്ഞു നോക്കി. കുഞ്ഞാപ്പിയുടെ പെണ്ണുമ്പിള്ള അഴിച്ചിട്ട മുടി കെട്ടി വയ്ക്കാനെന്നവണ്ണം കൈകള്‍ രണ്ടും മുകളിലേക്കു ഉയര്‍ത്തി ഒരു കാല്‍ വാതില്‍ പടിയിലും മറ്റേക്കാല്‍ മുറിക്കകത്തു മായിട്ടാണ് നില്പ്പ്. ആ നില്പ്പ് പന്തിക്കേടുള്ള ഒരു നില്പ്പാണ്. ഇവള് വന്നതോടെയാവും കുഞ്ഞപ്പിയുടെ കഷ്ടകാലം തുടങ്ങിയത് ഏതായാലും അവിടെ നിന്ന് പോന്നത് നന്നായി.

കൂടൂതലന്തെങ്കിലും ചിന്തിക്കുന്നതിനു മുമ്പേ കുറച്ചു ദൂരം മാറിയൊരു വിളി.

”കുര്യന്‍ ചേട്ടാ ഒന്നിങ്ങോട്ടു വന്ന് പോവ്വോ?”

വിളീക്കുന്നതാരാണ് ? തൊട്ടപ്പുറത്തെ ലയിനിലെ ആദ്യത്തെ മുറിയില്‍ നിന്നാണ്. ആരാണ് എന്നു നോക്കുന്നതിനു മുന്നേ തന്നെ ഒരുവള്‍ ഓടി വന്ന് കുര്യന്റെ കൈപിടിച്ച് അല്പ്പം ബലമെന്നോണം വലിച്ച് ലേബര്‍ ലയിനിന്റെ വരാന്തയിലേക്ക് കയറ്റി. പ്രായം നാല്പ്പത്തഞ്ച് കാണും ചട്ടയും മുണ്ടു മാണു വേഷം. അല്പ്പം തടിച്ച ശരീര പ്രകൃതി. കുഞ്ഞപ്പന്റെ കെട്ടിയവളുടെ വേറൊരു പതിപ്പ് . അല്പ്പം വാചാലയാണെന്നു തോന്നുന്നു. ഏതായാലും കുഞ്ഞപ്പന്റെയും കെട്ടിയവളുടെയും കണ്‍ വെട്ടത്തു നിന്ന് മാറിനില്ക്കാനൊരിടമായല്ലോ എന്ന സമാധാനമുണ്ട്.

വരാന്തയിലെ ചാരു കസേരയിലിരുത്തുന്നതിന് മുന്നേ അതിലെ തുണി പൊക്കിക്കുടഞ്ഞ് വൃത്തിയാക്കി.

”ചേട്ടനിവിടെ ഇരി ഞാന്‍ പല പ്രാവശ്യം വിചാരിക്കുന്നു ചേട്ടനെ കണ്ട് എന്റെ ആവലാതികള്‍ പറയണമെന്ന്. പക്ഷെ ചേട്ടനിവിടെ വരുമ്പോഴേക്കും ആരെങ്കിലും ചാടി വീണ് റാഞ്ചിക്കൊണ്ടു പോകും ഇന്നാണ് ഒന്നു അടുത്തു കാണാന്‍ തരപ്പെട്ടത്”

”പേരു പറഞ്ഞില്ല”

”ചെറിച്ചി, ഇവിടുപ്പം ഞാനേയുള്ളു കെട്ടിയോന്‍ ഒരാളുണ്ട് പാപ്പന്‍ ഒരു തടിച്ച ഭൂതം ആളു വല്ലപ്പോഴുമേ വരൂ. വരുമ്പോഴൊക്കെ കാശ് കൊടുക്കണം. അല്ലേ ആ കാലമാടന്റെ ചവിട്ടും തൊഴിയുമേറ്റ് എണീക്കാന്‍ വയ്യാതായി. പറയണ കാശില്ലേ അപ്പം തുടങ്ങും പൂരപ്പാട്ട്. പിന്നെ കയ്യിലെന്താ കിട്ടുവാന്ന് വച്ചാ അത് വച്ചു വീക്കും. അതാ ഞാന്‍ ചേട്ടനെ വിളിച്ചെ. എന്തെങ്കിലും പ്രതിവിധിയൊണ്ടേ അതിനെത്രെ കാശായാലും വേണ്ടില്ല ഞാന്‍ ചെയ്യാം”

”അപ്പോ മക്കളൊ ?”

”ഓ അതിനൊന്നും അയാളെക്കൊണ്ടു കൊള്ളില്ല തണ്ടും തടിയും കണ്ടാ മൂന്നാലു മക്കടെ തന്ത്യാണന്നേ ആരും പറയു. കുടിച്ച് നാല് കാലേലാ വരവ് ചെലപ്പം വിചാരിക്കാറുണ്ട് എരുത്തിലേക്കു കടത്തി വിട്ടാലോ എന്ന് ” പിന്നെ പറയാന്‍ വന്നത് വിഴുങ്ങിക്കളഞ്ഞു.

”അല്ലാ ഞാനെന്റെ കഷ്ടപ്പാടും ദുരിതോം പറഞ്ഞ് – വന്നയാള്‍ക്കെന്താ കുടിക്കാന്‍ വേണ്ടതെന്നു ചോദിക്കാന്‍ മറന്നു കാപ്പിയോ ചായയോ ഇപ്പം കൊണ്ടു വരാം”

അഞ്ചു മിനിട്ടെടുത്തു കാപ്പി കൊണ്ടു വരാന്‍. ആ സമയം കൊണ്ട് കുര്യന്‍ തന്റെ വെളീപാടു പകരുന്ന കൊച്ചു പുസ്തകം കയ്യിലെ ബാഗില്‍ നിന്നെടുത്ത് കസാലയുടെ തണ്ടില്‍ വച്ചു. രണ്ടു കാലും നീട്ടി വിശാലമായിട്ടിരുന്നു നടുനിവര്‍ത്തി. ഈ സമയം കൊണ്ട് കുര്യന്‍ ചെറുച്ചിയെ ഒന്നു വിലയിരുത്തി. വാചാലയാണ് വര്‍ത്തമാനം പറഞ്ഞു തുടങ്ങിയാല്‍ നിര്‍ത്തില്ല. ധൃതി പിടിച്ചാണ് നടത്തം. ആകെക്കൂടി ഒരാനചന്തം. കഷ്ടം, ഇങ്ങനെയൊരണ്ണത്തിനെയാണല്ലോ വിട്ടേച്ചു പോകാന്‍ തോന്നിയേ. ചെറുച്ചി പൊറാതിരിക്കാനുള്ള കാരണം പാപ്പന്റെ മന:പൂര്‍വമായ അവഗണനയാണൊ അതോ പാപ്പന്റെ കഴിവില്ലായ്മയാണോ ഏതായാലും ചില ഗണനവും ഗുണനവും നടത്തി നോക്കണം.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here