This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
കാലടി ഗ്രൂപ്പില്‍ വന്നതിനു ശേഷം എസ്റ്റേറ്റ് മാനേജരുടെ മെമ്മോയും അതിനു തെറ്റേറ്റു പറഞ്ഞുള്ള മറുപടി കൊടുക്കേണ്ട ബാദ്ധ്യതയും സാമുവലിനു വന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരു തവണ എസ്റ്റേറ്റ് ഓഫീസില്‍ ചെന്നപ്പോള്‍ മാനേജര്‍ ക്ഷുഭിതനായി. എന്നെ അറിയിക്കാതെ വിസിറ്റിംഗ് ഏജന്റിനെ ആ കോണ്‍ഫ്റന്സില്‍ ഈ വിവരം പറയാന്‍ തനിക്കെന്താണവകാശം? മുകളിലേക്കുള്ള ഔദ്യോഗിക കത്തുകള്‍ ത്രു മാനേജര്‍ വഴി അയക്കണമെന്നുള്ള സാമാന്യ മര്യാദ പോലും താന്‍ മറന്നു പോയി എന്നിട്ടെന്തായി? മറ്റുള്ള ഓഫീസ് സ്റ്റാഫിന്റെ മുന്നില്‍ വച്ചാണ് മാനേജരുടെ തട്ടീക്കയറ്റം.
മാത്രമല്ല വിദ്യാഭ്യാസ യോഗ്യതയുടെ പേരില്‍ മാനേജരാണെങ്കിലും ആദ്യമായിട്ടാണീ മനുഷ്യന്‍ താന്‍ എന്നൊക്കെ വിളിക്കുന്നത് അതിനേക്കാളുപരി ഗ്രൂപ്പ് ലെവലിലുള്ള ഫീല്‍ഡ് ഓപ്പറേഷന്‍സ് മാനേജര്‍ പോസ്റ്റിംഗ് വരുമ്പോള്‍ തന്റെ ചാന്‍സ് നഷ്ടപ്പെടുമോ എന്ന ഭയവും സാമുവലിനുണ്ട്.
ആ വേനല്ക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാക്കൊല്ലത്തെയും പോലെ മുന്‍ കരുതലെടുത്തെങ്കിലും കാട്ടുതീ വീണ് കുറയേറെ നാശനഷ്ടങ്ങളുണ്ടായി. ഫോറസ്റ്റ് ഏരിയയോടു ചേര്‍ന്നു കിടക്കുന്ന സാമുവലിന്റെ ഡിവിഷനിലും സ്കോഫീല്ഡിന്റെ ഡിവിഷനിലും തീ വീഴ്ചക്കു സാധ്യതയുള്ളതിനാല്‍ ബൗണ്ടറി പാത്ത് വെട്ടിത്തെളീച്ച് വീതി കൂട്ടലും കരിയിലയും ചപ്പു ചവറുകളും കത്തിച്ച് എല്ലാവിധ മുന്നൊരുക്കളും നടത്തിയെങ്കിലും ഇത്തവണയും തീ വീഴ്ചയുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ പോലെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായില്ലെന്നു മാത്രം. മാത്രമല്ല സ്കോഫീല്ഡിന്റെ ഡിവിഷനിലെ തൈകള്‍ രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ടാപ്പിംഗിനു സജ്ജമാകും. ഇത്തവണ സ്കോഫീല്ഡിന്റെ ഡിവിഷനിലേക്ക് സാമുവല്‍ എത്തി നോക്കിയതേയില്ല. പക്ഷെ ആ ഭാഗത്ത് തീ വീണില്ല എന്നു മാത്രമല്ല തീ വീണത് അപ്രതീക്ഷിതമായി തിന്റെ ഡിവിഷനില്‍.
ഉച്ചയൂണൂം കഴിഞ്ഞ് ക്വേര്‍ട്ടേഴ്സില്‍ വിശ്രമിക്കുകയായിരുന്ന സാമുവലിന്റെ അടുക്കല്‍ ബൗണ്ടറി ഏരിയായിലെ സൂപ്പര്‍ വൈസര്‍ വിവവമറിയിക്കുമ്പോള്‍ പെട്ടന്നു തന്നെ അയാള്‍ സൂപ്പര്‍ വൈസറുടെ ബൈക്കിന്റെ പിന്നില്‍ കയറി തീ വീഴുന്ന സ്ഥലത്ത് ചെല്ലുമ്പോള്‍ കണ്ട കാഴ്ച അയാലൂടെ സമനില തെറ്റിക്കുന്നതായിരുന്നു. തീ പടര്‍ന്നു കയറിയതിനേക്കാള്‍ അയാളെ തളര്‍ത്തിയത് തീ വീണ ഭാഗത്ത് , സ്കോഫീല്ഡിന്റെ ഡിവിഷനിലെ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടത്തുന്ന ഫയര്‍ നിര്‍മ്മാര്‍ജ്ജന ജോലികളാണ്. ഇതും തന്റെ നെഞ്ചത്തേറ്റ പ്രഹരമായിട്ടാണ് സാമുവല്‍ കണ്ടത്. തീയണക്കുന്ന ജോലിയായതിനാല്‍ ഏതെങ്കില്ലും വിധത്തില്‍ വിശേഷാത്മകമായ ഒരു വാക്കു പോലും പറയാന്‍ പറ്റാത്ത അവസ്ഥ. സാമുവല്‍ അയാളെ കാണാത്ത മട്ടില്‍ ബൗണ്ടറി ഏരിയായിലേക്കു നടന്നു നീങ്ങുകയാണുണ്ടായത്.
രണ്ടു ദിവസത്തെ വിശ്രമരഹിതമായ ജോലി അടുത്തടുത്തുള്ള ഡിവിഷനിലെ തൊഴിലാളികള്‍ക്ക് പുറമെ മറ്റ് ഡിവിഷനിലുകളിലെ തൊഴിലാളികളും സ്റ്റാഫും ചേര്‍ന്ന് നടത്തിയ കഠിനാധ്വാനം. നേരാം വണ്ണം ഭക്ഷണം കഴിക്കാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല. ടാങ്കര്‍ ലോറിയില്‍ കൊണ്ടു വരുന്ന വെള്ളം കുപ്പികളിലാക്കി വിതരണം ചെയ്താണ് പലരും ദാഹമടക്കിയത്. ഹെഡ് ഓഫീസില്‍ നിന്ന് വിസിറ്റിംഗ് ഏജന്റും മാനേജിംഗ് ഡയറക്ടറും ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ തമ്പടിച്ചിരുന്നു. ഓഡിറ്റിംഗ് വിംഗിലെ സ്റ്റാഫും തീയണക്കാന്‍ വേണ്ട വിധം സഹായിക്കുകയുണ്ടായി. തീയൊരു വിധം അണഞ്ഞെങ്കിലും ഇനിയും പലയിടത്തും പുകയുയരുന്നുണ്ട്. മൂന്നം ദിവസം രാവിലെ യോടെയേ ഒട്ടൊരു ശമനമായുള്ളു. സാമുവലിന്റെ ഡിവിഷനിലെ ഫോറസ്റ്റ് ഏരിയായോടു ചേര്‍ന്നുള്ള ഏകദേശം ആറേഴ് ഏക്കര്‍ സ്ഥലത്തെ റബ്ബര്‍ തൈകള്‍ പാടെ കരിഞ്ഞു പോയി. രണ്ടു വര്‍ഷം കൂടി ടാപ്പിംഗിനു പാകമായ ഏകദേശം അഞ്ഞൂറോളം തൈകളാണ് കരിഞ്ഞു പോയത് . ഇപ്പോഴും സാമുവലിന്റെ ഉള്ളില്‍ തന്റെ ഫീല്‍ഡിലെ റബ്ബര്‍ തൈകള്‍ക്കേറ്റ തീപ്പൊള്ളലിനേക്കാള്‍ ഏറെ വെന്തുരുക്കിയത് സ്കോഫീല്ഡിന്റെ ഡിവിഷനിലെ തൊഴിലാളികളും സ്റ്റാഫും അയാളുടെ നേതൃത്വത്തില്‍ വന്ന് തീയണക്കാന്‍ സഹായിച്ചതാണ്. ഇവിടെയും തനിക്കു തോല്‍വിയാണല്ലോ എന്ന വിചാരം വരുമ്പോള്‍ താനിതുവരെ നേടിയെടുത്ത ന്യൂ പ്ലാന്റിംഗ് എക്സ്പര്‍ട്ട് എന്ന പേരിനു ഒരവകാശി കൂടി വരുന്നല്ലോ എന്ന ആധിയാണ്. ഫീല്‍ഡിലെ തീയണഞ്ഞെങ്കിലും അയാളുടെ ഉള്ളിലെ തീ അണഞ്ഞിട്ടില്ല.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്