This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
മുമ്പും ഈ എസ്റ്റേറ്റില്‍ നിന്നും മോഷണം പോയിട്ടുണ്ട് അന്നൊന്നും വിവരം പോലീസിലറിയിച്ചില്ല. ഇങ്ങനൊരു വിവരം ഒരാളെങ്കിലും മുന്നോട്ടു വന്ന് പറയാന്‍ തയാറായതിന്റെ ക്രഡിറ്റും എനിക്കാണ്. ജീവിതത്തിലെ ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങളാണ് കടന്നു പോയത്. ഇനി സ്വസ്ഥമായി എനിക്ക് കൊടുമണ്‍ ഗ്രൂപ്പിലെ എസ്റ്റേറ്റുകളിലൂടെ തലയുയര്‍ത്തി നടക്കാം.
കൃത്യതയോടെയുള്ള അക്കൗണ്ടിംഗ് സിസ്റ്റം ഇവിടെയില്ല. മാസാമാസങ്ങളില്‍ എസ്റ്റേറ്റ് അക്കൗണ്ട്സ് തയാറാക്കുന്ന ജോലി മെയിന്‍ ഓഫീസിലില്ല. വലിയൊരു കുന്നിന്റെ പുറത്താണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. താഴെ ഫാക്ടറി പരിസരത്ത് നിന്ന് ബസിറങ്ങി ഓഫീസ്ന്റെ പരിസരത്തേക്ക് എതത്തണമെങ്കില്‍ ഏകദേശം രണ്ടു കിലോ മീറ്ററിലധികം ടാറിടാത്തെ വഴിയിലൂടെയുള്ള ഈ കയറ്റം ഒരു ശബരിമല കയറും പോലെ അനുഭവപ്പെടും . പക്ഷെ ഇത് ചന്ദനപ്പിള്ളീ എസ്റ്റേറ്റില്‍ ജോലി ചെയ്ത കാലത്തെ അനുഭവമാണ്.
ഇപ്പോള്‍ ഹെഡ് ഓഫീസ് വിംഗിലെ ആള്‍ക്കാരായതിനാല്‍ എന്തെങ്കിലും എസ്റ്റേറ്റ് വാഹനം കിട്ടുമെന്ന പ്രതീക്ഷയുണ്ടായിരുന്നത് വെറുതെയായി. രണ്ട് എസ്റ്റേറ്റിലേയും ജീപ്പുകള്‍ വെളീയിലാണ്. ഇവിടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ തന്നെ ചടഞ്ഞു കൂടുകയേ നിര്‍ വാഹമൊള്ളു. ഇന്നുച്ചക്കു മുന്നേ വരാന്‍ പറ്റിയതു കൊണ്ട് ഐ. ബിയില്‍ നിന്നും ഉച്ചഭക്ഷണം കഴിക്കാന്‍ കഴിഞ്ഞു എന്ന ആശ്വാസം ഉണ്ട്. പക്ഷെ അത് കഴിഞ്ഞ് എന്തെങ്കിലും ഒരു ന്യൂസ് പേപ്പര്‍ പോലും ഇല്ലാത്ത അവസ്ഥ . അരക്കിലോമീറ്റര്‍ ദൂരമേ ഉള്ളു കൊടുമണ്‍ എസ്റ്റേറ്റിലേക്ക്. പക്ഷെ ആരുമായും ഇടപഴകാന്‍ പറ്റിയ അന്തരീക്ഷമല്ല അവിടെ എന്നാണ് അറിയാന്‍ കഴിഞ്ഞത്.
രണ്ടു പേര്‍ അവധിയില്‍ വേറെ രണ്ട് പേര്‍ അടൂര്‍ ബാങ്കിലേക്കു പോയിരിക്കുന്നു. ഇനി വൈകീട്ടോടെയേ വരു. ഒരു ദിവസം ഒരു പണിയും ചെയ്യാനാകാതെ ഐ ബിയില്‍ കൂടുക.
വൈകീട്ടത്തോടെ ഹെഡ് ഓഫീസില്‍ നിന്നും മെസേജ് എത്തിയിരിക്കുന്നു. വീണ്ടും കോട്ടയത്തെത്തണം അവിടെ ചെയര്‍മാനും എം ഡിയും തമ്മിലുള്ള ശീത സമരത്തിനൊടുവില്‍ എം ഡിയെ സസ്പന്‍ഡ് ചെയ്തിരിക്കുന്നു. പകരം ചാര്‍ജ് ഡിപ്പാര്ട്ടുമെന്റിലെ അഗ്രിക്കച്ചര്‍ കമ്മീഷണര്‍ക്കാണ്.
ഓഡിറ്റ് വിഭാഗത്തില്‍ നിന്നു എന്നെ മാത്രമേ വിളിച്ചുള്ളൂ. കാരണം മറ്റൊന്നല്ല കുറെ നാള്‍ ഹെഡ് ഓഫീസില്‍ സെയില്‍സ് വിംഗില്‍ ബില്ലുകള്‍ തയാറാക്കിയത് ഞാനാണ്. ആ സമയത്തെ ഓരോ ബില്ലും മാര്ക്കറ്റ് വിലയേക്കാള്‍ എത്ര രൂപ കൂട്ടിയാണ് ബില്ലു ചെയ്തത്, അന്നത്തെ മാര്‍ക്കറ്റ് വിലയുടെ സ്റ്റേറ്റ്മെന്റ് നോക്കി ആ സമയത്ത് കമ്പനിക്ക് വന്ന ലാഭ വ്യത്യാസം ഓരോന്നും പരിശോധിക്കണം. പിന്നീട് കമ്പനിക്ക് ആ കാലയളവില് മാര്ക്കറ്റ് വിലയേക്കാള് കിട്ടിയ അധിക തുകയും എം ഡിയെ സസ്പന്ഡ് ചെയ്ത സമയത്തെ വില്പ്പനയും താരതമ്യം ചെയ്ത് വ്യത്യാസം വരുന്ന തുക കണ്ടു പിടിക്കണം.
ഈ സ്റ്റേറ്റ്മെന്റ് ഹെഡ് ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തില് നിന്നും വളരെ എളുപ്പത്തില് എടുക്കാവുന്നതേ ഉള്ളു. പക്ഷെ അന്ന് ബില്ലുക തയാറാക്കിയ ഒരു വ്യക്തിയെന്ന നിലയില്‍ ബോര്ഡിനു മുന്നിലും ഗവണ്മെന്റു തലത്തിലും എന്റെ വകയായി ഒരു സ്റ്റേന്റ്മെന്റ് തയാറാക്കി വയ്ക്കുക എന്ന ഒരോറ്റ ലക്ഷ്യം മാത്രം. പക്ഷെ റബ്ബര് ലാറ്റക്സ് വില്പ്പനയില്ലാതെ കെട്ടിക്കിടന്ന കാലയളവിലെ കണക്കെടുക്കുകയാണെങ്കില്‍ ഈ വില്പ്പന നടത്തിയതും ഒരു കുറ്റമല്ല എന്ന് തെളിയിക്കാവുന്നതേ ഉള്ളു.
ഒരാഴ്ചക്കാലത്തെ ശ്രമം കൊണ്ട് പഴയ കാലത്തെ റബ്ബര്‍ വില്പ്പന
എത്ര രൂപ കൂട്ടിയാണ് ബില്ലു ചെയ്തത്, അന്നത്തെ മാര്‍ക്കറ്റ് വിലയുടെ സ്റ്റേറ്റ്മെന്റ് നോക്കി ആ സമയത്ത് കമ്പനിക്ക് വന്ന ലാഭ വ്യത്യാസം ഓരോന്നും പരിശോധിക്കണം പിന്നീട് കമ്പനിക്ക് ആ കാലയളവില് മാര്ക്കറ്റ് വിലയേക്കാള് കിട്ടിയ അധിക തുകയും എം ഡിയെ സസ്പന്ഡ് ചെയ്ത സമയത്തെ വില്പ്പനയും താരതമ്യം ചെയ്ത് വ്യത്യാസം വരുന്ന തുക കണ്ടു പിടിക്കണം
ഈ സ്റ്റേറ്റ്മെന്റ് ഹെഡ് ഓഫീസിലെ അക്കൗണ്ട്സ് വിഭാഗത്തില് നിന്നും വളരെ എളുപ്പത്തില് എടുക്കാവുന്നതേ ഉള്ളു പക്ഷെ അന്ന് ബില്ലുകള് തയാറാക്കിയ ഒരു വ്യക്തി യെന്ന നിലയില് ബോര്ഡിനു മുന്നിലും ഗവണ്മെന്റു തലത്തിലും എന്റെ വകയായി ഒരു സ്റ്റേന്റ്മെന്റ് തയാറാക്കി വയ്ക്കുക എന്ന ഒരോറ്റ ലക്ഷ്യം മാത്രം പക്ഷെ റബ്ബര് ലാറ്റക്സ് വില്പ്പനയില്ലാതെ കെട്ടിക്കിടന്ന കാലയളവിലെ കണക്കെടുക്കുക യാണെങ്കില് ഈ വില്പ്പന നടത്തിയതും ഒരു കുറ്റമല്ല എന്ന് തെളിയിക്കാവുന്നറ്റേ ഉള്ളു
ഒരാഴ്ച്ക്കാലത്തെ ശ്രമം കൊണ്ട് പഴയ കാലത്തെ റബ്ബര്‍ വില്പ്പന യിലെ മാര്‍ക്കറ്റ് വില്പ്പനയില്‍ നിന്നും അധിക വിലക്കു നടന്ന വില്പ്പനകളുടെ കണക്ക് തയാറാക്കാന്‍ കഴിഞ്ഞു. പിന്നീട് റബ്ബര്‍ വില്പ്പനയില്ലാതെ കെട്ടിക്കിടന്ന റബ്ബറിന്റെ കണക്കും തയാറാക്കി. ആ സമയത്ത് മറ്റുള്ള പ്രൈവറ്റ് കമ്പനിക്കാര്‍ നടത്തിയ വില്പ്പനനയേക്കാള്‍ കൂടിയ വിലക്കാണ് റബ്ബര്‍ വില്പന നടത്തിയതെന്ന വിവരവും രേഖപ്പെടുത്തി കഴിഞ്ഞതോടെ അഗ്രിക്കള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമീഷണര്‍ക്കും ബോര്‍ഡിലെ ചില ഡയറക്ടര്‍മാര്‍ക്കും വില്പ്പനയില്‍ യാതൊരു വിധ തിരിമറിയും നടന്നിട്ടില്ല എന്നു ബോദ്ധ്യമായെന്ന് വേണം കരുതാന്‍. മാത്രമല്ല വാര്ഷിക ബോണസും തൊഴില്‍ വേതനവര്‍ദ്ധനവും കൊടുക്കേണ്ട സമയമായതിനാല്‍ ആ തുക കണ്ടെത്താന്‍ വേണ്ടി നടത്തിയ വില്പ്പന മൂലം കോര്‍പ്പറേഷനു നഷ്ടം വന്നിട്ടില്ല എന്ന് രണ്ട് കാലയളവിലെ ബില്ലുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാക്കാവുന്നതേ ഉള്ളു.
രണ്ടു കാലയളവിലെയും സ്റ്റേറ്റുമെന്റുകള്‍ തയാറാക്കി കഴിഞ്ഞതോടെ എന്റെ തലയില്‍ നിന്നും വലിയൊരു ഭാരമൊഴിഞ്ഞ അനുഭവമാണൂണ്ടായത്. ഏതായാലും ഈ സ്റ്റേറ്റ്മെന്റ് തയാറാക്കിയത് കൊണ്ട് ഗുണം സിദ്ധിച്ചത് എം ഡിക്കാണ്. അദ്ദേഹത്തിനു വേണ്ടി വാദിക്കാനും ബോര്‍ഡില്‍ ആള്‍ക്കാരുണ്ടായി. കമ്പനിക്കു നഷ്ടമുണ്ടാകാ ത്ത അവസ്ഥയില്‍ ഇനി എന്തിനു എംഡിയെ സസ്പന്‍ഷനില്‍ നിര്‍ത്തണം?
ചെയര്‍മാന് എം ഡിയോടുള്ള പക തീര്‍ക്കാന്‍ തങ്ങളെ കരുവാക്കുന്നത് എന്തിനു വേണ്ടി എന്ന ചോദ്യം പല ഡയറക്ടര്‍മാര്‍ക്കും ഉണ്ടായതോടെ പിന്നത്തെ ബോര്‍ഡു മീറ്റിംഗില്‍ ചൂടേറിയ ചര്‍ച്ചയാണു നടന്നത്. ഗവണ്മെന്റ് തലത്തില്‍ അഗ്രിക്കള്‍ച്ചര്‍ സെക്രട്ടറിയുടെ തീരുമാനത്തിനു വിട്ടതോടെ എം ഡിയുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാനുള്ള തീരുമാനമാണുണ്ടായത്. എങ്കിലും ചെയര്‍മാന് ഒരു വാശി അദ്ദേഹത്തെ വേറേതെങ്കിലും ലാവണത്തിലേക്ക് വിട്ടാല്‍ മതി ഇവിടെ വേണ്ട. അവസാനം ആ വാശി തന്നെ ജയിച്ചു. അഗ്രിക്കള്‍ച്ചറല്‍ കമ്മീഷണറുടെ ശുപാര്‍ശ പ്രകാരം എം ഡിയെ അഗ്രിക്കച്ചറല്‍ ഡിപ്പാര്‍ട്ടുമെന്റിലെ ഏറെ കുറെ അപ്രധാനമെന്നു പറയാവുന്ന സുഗന്ധഗിരി പ്രൊജക്ടിലെ എം ഡിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. മൂന്നുമാസക്കാലം, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് എടുത്ത തീരുമാനം നടപ്പാക്കി എന്ന ഒറ്റക്കാരണം കൊണ്ട് കര്‍മകുശലനായ ഒരാളെ പുറത്തു നിര്‍ത്തീ എന്നത് ഒരു ക്രൂശിത സത്യമായി അവശേഷിച്ചു.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം – നാല്‍പ്പത്തി അഞ്ച്