ഒരു ദേശം കഥ പറയുന്നു – അധ്യായം നാല്പ്പത്തിരണ്ട്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

 

 

 

കാലത്തിന്റെ പ്രവാഹത്തില്‍ അത്ഭുതകരമായ പലതും സംഭവിക്കുന്നു. ഫലഭൂവിഷ്ട്മായ മണ്ണൂള്ള നല്ല വളക്കൂറുള്ള പ്രദേശത്തെ ചെടികളില്‍ നിന്നും നീണ്ടു താണു വരുന്ന ഫലങ്ങള്‍. എന്താണെന്നു തിരിച്ചറിയാന്‍ പറ്റുന്നില്ല. കയ്യില്‍ തടഞ്ഞ ഒന്ന് പൊട്ടിച്ചെടുത്ത് ഒരു കഷണം കടിച്ച ഓര്‍മ്മയേയുള്ളു. ദേഹമാസകലം മാര്‍ദ്ദവമേറിയ തലോടല്‍. ചെടിയുടെ ഇലകള്‍ ദേഹത്തു തട്ടുമ്പോള്‍…

ഞെട്ടിപ്പോയി…

‘ആരാദ്?’

ചാടിയെഴുന്നേറ്റു . പെട്ടന്ന് സ്ഥലകാലബോധം വന്നു കട്ടിലില്‍ ഞാന്‍ മാത്രമല്ല അഴിച്ചിട്ട മുടിയിഴകളാണ് കവിളത്ത് തലോടിയതെന്നറിയാന്‍ ഏതാനും നിമിഷങ്ങളെടുത്തു. പയ്യെ പയ്യെ കീഴടങ്ങുകയായിരുന്നു

മാദകമായ മധുരസ്മരണകള്‍ സമ്മാനിക്കേണ്ട രാത്രിയാണ് പക്ഷെ വേദനപ്പെടുത്തുന്ന ഓര്‍മ്മകളാണ് ഈ ജീവിതത്തിലുണ്ടായത്. പ്രകൃതി നിയമമനുസരിക്കുക മാത്രമാണുണ്ടായതെന്ന് സമാധാനിക്കാന്‍ ശ്രമിച്ചാലും അതിനു സാധൂകരണമില്ല. അന്യനൊരാളുടെ ജീവിത പങ്കാളിയുമായി ഒരു രാത്രി കഴിച്ചു കൂട്ടിയ ഓര്‍മ്മ ഭര്‍തൃമതിയായ ഒരുവള്‍, മൂന്നു കുഞ്ഞുങ്ങളുടേ അമ്മ.

പാലായനത്തിന്റെ മുഹൂര്‍ത്തങ്ങള്‍ ഇനി ഈ ജീവിതത്തിലുണ്ടാവരുതെന്ന ആഗ്രഹത്തോടെയാണ് പിന്നീടു കഴിച്ചു കൂട്ടിയത്. ഇനി ഒറ്റക്ക് ഇങ്ങോട്ട് വരേണ്ടതില്ല എന്ന തീരുമാനം അന്നത്തോടെയുണ്ടായി.

 

ആരും സ്ഥലത്തില്ലാത്ത ആ അവസ്ഥയില്‍ ഇവിടുരുന്ന് ഒറ്റക്കു ജോലി ചെയ്യുക എന്നത് ഇനി വേണ്ടെന്നു വയ്ക്കുകയേ നിവര്‍ത്തിയുളളു. മുമ്പൊക്കെ അങ്ങനെത്തെ മുഹൂര്‍ത്തങ്ങള്‍ക്കു കൊതിച്ചിട്ടുണ്ട് എന്തെങ്കിലും എഴുതാനോ വായിക്കാനോ കിട്ടുന്ന അസുലഭ അവസരമായി കണ്ടിരുന്നത് വേണ്ടെന്നു വയ്ക്കാം.

പിറ്റേന്നു വെളുപ്പിനെ ഉറങ്ങിക്കിടന്ന ടീച്ചറിനെ വിളീച്ചുണര്ത്താതെ പോയി കാലും മുഖവും കഴുകി ഒരു കള്ളനേപ്പോലെ പാത്തും പതുങ്ങിയും പുറത്തു കടന്ന് ബസ്റ്റോപ്പിലെത്തിയപ്പോഴേ സമാധാനമായുള്ളു. നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളു. ബസ് വരാന്‍ ഇനിയും അര മണിക്കൂറിലേറെയുണ്ട്. നേരെ പോസ്റ്റാഫീസ് കവലയിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം നടക്കുകയായിരുന്നു. അവിടെച്ചെന്നാല്‍ അങ്കമാലിക്കുള്ള ആദ്യത്തെ ബസിനു തന്നെ പോകാന്‍ പറ്റും.

ഭാഗ്യമെന്നേ പറയേണ്ടു പോസ്റ്റാഫീസ് ജംഗ്ഷനിലെത്തിയതും ബസ് റെഡിയായി കിടക്കുന്നു. യാത്രയിലുടനീളം കഴിഞ്ഞ രാത്രിയിലെ ശപിക്കപ്പെട്ട മുഹൂര്ത്തങ്ങളാണു കടന്നു വന്നത്. ഇത് ഭാര്യയും ഭര്‍ത്താവും അറിഞ്ഞു കൊണ്ടുള്ള ഒരു നാടകം. ആ നാടകത്തില്‍ ഒരു വില്ലന്‍ കഥാപാത്രമായി മാറാനായിരുന്നു യോഗം. ഇനി ഒരിക്കലും കൊടുത്ത തുക ചോദിക്കാതെയിരിക്കാനുള്ള ലക്ഷ്യം.

കോട്ടയത്തു ചെന്നതോടെ വന്നു പെട്ട ജോലി ഏറേ ശ്രമം പിടിച്ചതായിരുന്നു.

സെയിത്സ് വിംഗിലെ ബില്ലുകള്‍ പരിശോധിച്ച് എന്തെങ്കിലും അപാകതകള്‍ ഉണ്ടോയെന്ന് കണ്ടുപിടിക്കുക. പലപ്പോഴും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ തീരുമാനത്തിനു വിരുദ്ധമായി റബറിന്റെ നിശ്ചയിച്ച വിലയേക്കാള്‍ കുറഞ്ഞ വിലക്ക് റബ്ബര്‍ വില്ക്കുന്നുവെന്ന ഒരാരോപണം ഒരന്തി പത്രത്തില്‍ വന്നതായിരുന്നു കാരണം.

ബില്ലുകളുടെ പരിശോധന കഴിഞ്ഞതോടെ ഇനി എന്തു എന്ന ചോദ്യമായി. ഓഡിറ്റ്ംഗ് വിഭാഗത്തിന്റെ ഹെഡ്ഡിന്റെ നിര്‍ദ്ദേശം കൊടുമണ്‍ ഗ്രൂപ്പിലേക്കു പോകാനാണ്. ഇടക്കു കുറെ നാള്‍ കൊടുമണ്‍ ഗ്രൂപ്പില്‍ ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ ജോലി ചെയ്തിരുന്നതുകൊണ്ട് ഇത്തവണ ആ എസ്റ്റേറ്റിലെ ഓഫീസ് വര്‍ക്കുകളുടെ പരിശോധനയാണു വന്നു പെട്ടത്.

കൊടുമണ്‍ ഗ്രൂപ്പെന്നു കേള്‍ക്കുമ്പോള്‍ മനസിനെ കലുഷിതമാക്കുന്ന പല സംഭവികാസങ്ങളുടെ ഓര്‍മ്മകള്‍ എന്നെ വേട്ടയാടാറുണ്ട്. അവിടെ സ്റ്റോര്‍ പര്‍ച്ചേസിംഗും അക്കൗണ്ടന്‍സും നോക്കേണ്ട ചുമതല വന്നു പെട്ടപ്പോള്‍ ഒരു തവണ പോലീസ് കേസില്‍ പെട്ട് പ്രതിസ്ഥാനത്തു വന്നു പെടുമോ എന്ന അവസ്ഥ വന്നു ചേര്‍ന്നിട്ടുണ്ട്.

സ്റ്റോറിന്റെ ചുമതലക്കാരന്‍ എന്ന നിലയില്‍ പലപ്പോഴും ഓഫീസ് വിട്ടു നില്‍ക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. സ്റ്റോര്‍ ബില്‍ഡിംഗിലായിരിക്കും രാവിലെ മുതല്‍ വൈകീട്ടു മൂന്നു മണിവരെ യുള്ള ജോലി. വേണ്ടുന്ന സാധനങ്ങള്‍ വിതരണം ചെയ്യേണ്ട അവസരങ്ങളീല്‍ ജാഗ്രതയോടെ സ്ഥലത്തു തന്നെ ഉണ്ടാകണം. സാധനങ്ങള്‍ എടുത്ത് കൊടുക്കുന്നവര്‍ പലപ്പോഴും ഏതെങ്കിലും ഡിവിഷനിലേക്കു വേണ്ടപ്പെട്ടവരാണെങ്കില്‍ ആ ഡിവിഷനിലേക്കു ആവശ്യപ്പെട്ട സാധനങ്ങളേക്കാള്‍ കൂടുതല്‍ കൊടുത്തെന്നിരിക്കും. അതുകൊണ്ടവിടെ നിന്നും മാറി നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണുണ്ടാവുക. മുന്‍പ് കൈകാര്യം ചെയ്തിരുന്നവര്‍ക്കു പലപ്പോഴും വന്നു പെട്ട പാകപ്പിഴകള്‍ കൊണ്ട് വര്‍ഷാവസാനം സ്റ്റോര്‍ വെരിഫിക്കേഷന്‍ നടക്കുമ്പോള്‍ കുറവ് വന്ന സാധനങ്ങള്‍ക്ക് കയ്യില്‍ നിന്നും പൈസ കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് എല്ലാ മുന്‍കരുതലോടും കൂടിയാണ് സ്റ്റോര്‍ കെട്ടിടത്തിന്റെ മുന്നില്‍ നിലയുറപ്പിക്കുന്നത്.

പക്ഷെ ഒരു തവണ വന്നപ്പോള്‍ കണ്ട കാഴ്ച പൂട്ടിയിട്ടിരിക്കുന്ന സ്റ്റോറിന്റെ താഴ് തല്ലിപ്പൊളീച്ച് ആരോ അകത്തു കയറി ചില മോഷണം നടത്തിയിരിക്കുന്നതാണ്. കൂടുതല്‍ പരിശോധനക്കു നില്‍ക്കാതെ എസ്റ്റേറ്റ് മാനേജരെ വിവരമറിയിച്ചു. തുടര്‍ന്നു നടന്ന പരിശോധനയില്‍ പത്തു ചാക്ക് കോപ്പര്‍ സള്‍ഫേറ്റ് നഷ്ടപ്പെട്ടതായിട്ടാണു കാണാന്‍ കഴിഞ്ഞത്.

‘ എന്തു വേണം ?’ മാനേജരുടെ അന്വേഷണമാണ്.

”പോലീസില്‍ വിവരം അറിയിക്കണം ഈ ഗ്രൂപ്പില്‍ ആദ്യമായി വരുന്നു, സ്റ്റോറിന്റെ ചുമതല ഏല്‍ക്കുന്നതും ആദ്യം. ഇന്നേവരെ ഇങ്ങനെയൊരനുഭവം ഉണ്ടായിട്ടില്ല’

മറുപടി പറഞ്ഞതോടെ സമീപത്തുണ്ടായിരുന്ന ആ ഡിവിഷനിലെ ചാര്‍ജ്ജു വഹിക്കുന്ന ഫീല്‍ഫ് എക്സിക്യൂട്ടീവിന്റെ വാക്കുകള്‍ ഒരു മുന്നറിയിപ്പായിരുന്നു.

‘ ഇതിനു മുമ്പും ഈ സ്റ്റോറില്‍ നിന്നും മോഷണം പോയിട്ടുണ്ട് അന്നൊന്നും അത് പോലീസ് കേസായിട്ടില്ല. പോലീസിലൊക്കെ പരാതിപ്പെടുക എന്നാല്‍ പിന്നെ പുലി വാല്‍ പിടിച്ച പോലാകും’

‘അപ്പോഴീ നഷ്ടം കമ്പനി എഴുതിത്തള്ളണമെന്നാണൊ?’

എസ്റ്റേറ്റ് മാനേര് ഒരു തീരുമാനത്തിനു വേണ്ടി എന്റെ നേരെ തിരിഞ്ഞപ്പോള്‍ എനിക്കൊന്നേ പറയുവാനുണ്ടായിരുന്നുള്ളു.

‘ പോലീസില്‍ വിവരമറിയിക്കണം, ഇത്രയും വലിയൊരു മോഷണ ശ്രമം നടന്നിട്ട് അത് പോലീസില്‍ അറിയിക്കാതിരുന്നാല്‍ ഭാവിയില്‍ എന്റെ ഒത്താശയോടെ നടന്ന മോഷണമായിട്ടേ കേള്‍ക്കുന്നവര്‍ വിലയിരുത്തു. മാനേജരും ഈ ഗ്രൂപ്പില്‍ വന്നിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളു ചില മോഷണ ശ്രമങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ടെന്നു കേട്ടിട്ടുണ്ടെന്നല്ലാതെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. ഇത് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നിട്ട് മുന്നോട്ടു പോയാല്‍ മതി ‘

എസ്റ്റേറ്റ് മാനേജരും അങ്ങിനെ അഭിപ്രായപ്പെട്ടതോടെ പിന്നൊന്നും നോക്കാനില്ലായിരുന്നു. രണ്ടു ദിവസം പോലീസ്സ്സ്റ്റേഷനിലും അവരുടെ വരവും സപ്ലേ ചെയ്യുന്ന സമയത്തുണ്ടായിരുന്ന എസ്റ്റേറ്റ് തൊഴിലാളികളുടെയും ജീപ്പില്‍ വിവിധ സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കുന്ന ഡ്രൈവറുടേയും മൊഴികളും സ്റ്റേറ്റുമെന്റുകളും ആയിരുന്നു.

ആ ആഴ്ച തിരുവനന്തപുരത്തായിരുന്ന മൂത്ത ബ്രദറിന്റെ വീട്ടില്‍ പോകണമായിരുന്നു. അത്യാവശ്യമായിട്ട് എനിക്ക് വീട്ടിലും പോകണം. എല്ലാം കഴിഞ്ഞ് വന്നത് പിറ്റെ ആഴ്ച. എസ്റ്റേറ്റിലൊക്കെ ഒരു വാര്‍ത്ത പരന്നിരിക്കുന്നു. എസ്റ്റേറ്റ് സ്റ്റോറില്‍ നിന്നും 8000 രൂപയുടെ തുരിശു മോഷണം പോയിരിക്കുന്നു. സ്റ്റോറിന്റെ ചുമതല വഹിക്കുന്നയാളും ചില ഔട്ട് സൈഡ് കച്ചവടക്കാരും അറിയാതെ ഇത് നടക്കില്ല.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English