This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
സ്ത്രീ രൂപത്തിനു ഇനിയും വ്യക്തത കൈവന്നിട്ടില്ല. കൗമാരക്കാരിയല്ല, പ്രായം ചെന്നവളുമല്ല എന്തോ അങ്ങിനെയാണ് മനസിലായത്.
അനിശ്ചിതാവസ്ഥ, എന്തു വേണം? മുന്നോട്ടു പോണോ, അതോ?
എന്തും വരെട്ടെയെന്ന മനോഭാവത്തോടെ തന്നെ മുന്നോട്ടു നടന്നു. രൂപം വ്യക്തമായിക്കഴിഞ്ഞു.
ചെറുപ്പക്കാരിയായ ഒരുവള്‍.
അതും അര്‍ദ്ധരാത്രി സമയത്ത്……. ഈ നേരത്ത് ?
” ആരാ?”
പെട്ടന്നു തന്നെ മറുപടി.
” ഈ ചോദ്യം ഞാനാ ചോദിക്കേണ്ടത്. ഇവിടെ എന്റെ ആസ്ഥാനത്ത് വന്നിട്ട് എന്നോടാണു ചോദ്യം ആരാണെന്ന്”
ആ വാക്കുകളോടെ തളര്‍ന്നു പോകേണ്ടതാണ്. പക്ഷെ ഒരു മനുഷ്യ ശബ്ദം കേള്‍ക്കാനായല്ലോ എന്ന സന്തോഷത്തില്‍ ഒട്ടൊരു ധൈര്യം വന്നു ചേരുകയായിരുന്നു.
” എത്രയോ തവണ ഞാനിതിലേക്കൂടി സഞ്ചരിക്കുന്നു അന്നൊന്നും കണ്ടിട്ടില്ലല്ലോ”
” താങ്കള്‍ വരുമ്പോള്‍ ഞാനിവിടെ ഉണ്ടാവണമെന്ന് എന്താണ് നിര്‍ബന്ധം? എനിക്കു എപ്പോള്‍ വേണമെങ്കിലും ഇവിടെ വരാം എങ്കിലും ഒരിക്കലും ഞാനും താങ്കളെ കണ്ടിട്ടില്ലല്ലോ”
” ഇപ്പോഴും നിങ്ങള്‍ മറുപടി പറഞ്ഞില്ല എന്താണിവിടെ ഇരുട്ടില്‍ നില്‍ക്കാന്‍ കാരണം ”
ഇതുവരെയുണ്ടായിരുന്ന ഭയം വിട്ടകന്നു എന്ന സന്തോഷം മനസിലുണ്ട്. പക്ഷെ ഇവിടെ ആസ്ഥാനമാണെന്ന് പറയുന്ന ഇവള്‍ക്കിവിടെ വീടുണ്ടോ? കുടിയേറ്റക്കാരും ഇവിടെ വന്ന് വീട് വച്ചിട്ടില്ല. കാടു വെട്ടി കൃഷിയിറക്കുന്ന മലയോര കര്‍ഷകരേയും ഇന്നേവരെ ഇവിടെ കണ്ടിട്ടില്ല പിന്നെ എങ്ങിനെ ഇവള്‍ മാത്രം ഇവിടെ വന്നു.
”ഏതായാലും പറഞ്ഞു ജയിക്കാന്‍ ഞാനാളല്ല. ഇവിട് നിന്ന് നാലഞ്ച് കിലോമീറ്റര്‍ പോയാല്‍ ഞങ്ങളുടെ കമ്പനി വക തോട്ടമാണ് അവിടെ ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലേക്കാണു യാത്ര. സാധാരണ യാത്ര അങ്കമാലി അയ്യമ്പുഴ വഴിയാണ്. വളരെ ചുരുക്കമായിട്ടേ ഈ റോഡിലൂടെ വരാറുള്ളു. അധികം ജീപ്പിലാണ് സഞ്ചരിക്കാറ്. ഇന്നിപ്പോള്‍ യാത്ര നല്ല നിലാവുള്ള രാത്രിയായതിനാല്‍ ഇതിലൂടെയാകട്ടെ എന്നു വച്ചു അത്രമാതം. ആട്ടെ നിങ്ങളെന്നാണിവിടെ താമസം തുടങ്ങിയത്? ഇതിലെ പല തവണ വന്നിട്ടുണ്ടെങ്കിലും ഇന്നേവരെ കണ്ടിട്ടില്ല. അതും അര്‍ദ്ധരാത്രിയോടടുത്ത നേരം ഒരു സ്ത്രീ ഒറ്റക്ക്?”
രൂപം കുറച്ചു കൂടി അടുത്തേക്കു വന്നു. മുടി പിന്നില്‍ വിടര്‍ത്തിയിട്ടിരിക്കുന്നു. ദൂരക്കാഴ്ചയില്‍ വല്ല യക്ഷിയോ മറ്റോ ആണേന്നേ തോന്നുകയുള്ളു. ഏതായാലും സംസാരിച്ച് തുടങ്ങിയതോടെ ഉള്ളിലെ പേടി മാറി ഇനി കുറെ തുറന്ന് സംസാരിക്കാമെന്നായി.
”ഞാനിവിടെ താമസിക്കുന്നേയുള്ളു. ഇവിടെ ആ കാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കുറെ മാറി ഒരു പള്ളിയുണ്ട് അതിന്റെ പുറകിലാണ് വരൂ വഴി കാണീച്ചു തരാം”
ഇപ്പോഴും അവളാരാണന്നോ നാടെവിടെന്നോ പറയുന്നില്ല. അവള്‍ കാട്ടുമരങ്ങള്‍ വകഞ്ഞു മാറ്റി മുന്നോട്ടു പോയി. പുറകെ അല്പ്പം ഭയപ്പോടാടെയാണെങ്കിലും നടന്നു നീങ്ങി. പെട്ടന്ന് ഒരു മരത്തിന്റെ കമ്പ് വന്ന് മുഖത്ത് അടിച്ചതു മൂലം അല്പ്പ നേരം നിന്നു പോയി. കമ്പെടുത്തു മാറ്റി അവളുടെയൊപ്പം വീണ്ടും മുന്നോട്ടു നീങ്ങാനുള്ള ശ്രമം തുടരവേ…….
മുന്നില്‍ അഗാധമായ ഗര്‍ത്തം…… കാട്ടുമരങ്ങള്‍ പൊങ്ങി നില്‍ക്കുന്നത് ഈ ഗര്‍ത്തത്തില്‍ നിന്നാണെന്നുള്ളതാണ്.
അത്ഭുതം…..
വഴി കാണിച്ച് മുന്നില്‍ നടന്ന അവളെ കാണുന്നതേയില്ല. അതോടെ മനസില്‍ ഒരു ഭയം. ഇപ്പോള്‍ ഇവിടെ കണ്ടത് സത്യമോ? അവള്‍ ഈ കാട്ടിനുള്ളില്‍ താഴ്ചയില്‍ എവിടേക്കാണു പോയത്? അവിടെ ഒരു വഴിത്താര പോയിട്ട് ഒരാള്‍ക്ക് നുഴഞ്ഞിറക്കാനുള്ള വഴി പോലും കാണുന്നില്ല. അപ്പോള്‍ താഴെ മാറി അവിടെ ഒരു പളളിയുണ്ടെന്നു പറഞ്ഞത്, അതിന്റെ പിന്നിലാണ് താമസമെന്നു പറഞ്ഞത്?
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അദ്ധ്യായം മൂന്ന്
Click this button or press Ctrl+G to toggle between Malayalam and English