ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന്

This post is part of the series ഒരു ദേശം കഥ പറയുന്നു

Other posts in this series:

  1. ഒരു ദേശം കഥ പറയുന്നു: അധ്യായം -അമ്പത്തിനാല്
  2. ഒരു ദേശം കഥ പറയുന്നു – അധ്യായം അമ്പത്തി ഒന്ന് (Current)
  3. ഒരു ദേശം കഥ പറയുന്നു – അധ്യായം -അമ്പത്

 

 

 

 

 

 

 

 

1977 ആദ്യ പകുതിയോടേ ഇന്‍ഡ്യയില്‍ ഏകദേശം ഒന്നരവര്‍ഷത്തിനു മേലെ നീണ്ടു നിന്ന അടിയന്താരാവസ്ഥ പിന്‍വലിച്ചു കൊണ്ടുള്ള പ്രഖ്യാപനം വന്നു . ഇന്‍ഡ്യക്കു ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ കളങ്കം ചാര്‍ത്തപ്പെട്ട അവസ്ഥയില്‍ നിന്ന് മോചനം. സാധാരണക്കാര്‍ക്ക് തങ്ങളുടെ അഭിപ്രായം തുറന്നു പറയാനുള്ള അന്തരീക്ഷം തിരിച്ചു വന്നിരിക്കുന്നു. അതിന്റെയൊക്കെ പ്രതിഫലനം പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടങ്ങളിലും കണ്ടു തുടങ്ങി . കാലടി പ്ലാന്റേഷനിലാണെങ്കില്‍ സെക്യൂരിറ്റി ബാരക്കില്‍ നില നിന്ന- ആരേയും സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യാന്‍ കൊണ്ടു പോയി ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയമായി കുറ്റസമ്മതം നടത്തിച്ച് പിന്നീട് ചമച്ചുണ്ടാക്കി ഏറെ നാള്‍ വിചാരണയില്ലാതെ ജയിലില്‍ കഴിയാമെന്ന അവസ്ഥ – അവയ്ക്കൊക്കെ മാറ്റം വന്നിരിക്കുന്നു. ഇടക്ക് ഏ. കെ. ജി യുടെ വരവോടെ സംശയത്തിന്റെ പേരില്‍ ചോദ്യം ചെയ്യുന്ന പരിപാടി ഏറെക്കുറെ നിലച്ചിരിക്കുന്നു. എങ്കിലും പ്രതി പക്ഷ സംഘടനകളില്‍പെട്ടവര്‍ ഭയത്തിന്റെ നിഴലിലാണ് ഇത്രയും നാള്‍ കഴിച്ചു കൂട്ടിയത്.

ഇങ്ങനെ കുറെയൊക്കെ കലങ്ങിയ അന്തരീക്ഷത്തില്‍ കോര്‍പ്പറേഷന്റെ തോട്ടം മേഖലയിലെ ഭരണപക്ഷ യൂണിയനുകളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് തുടര്‍ന്നുകൊണ്ടിരുന്നു. അതിരപ്പിള്ളി‍ എസ്റ്റേറ്റിലെ മാനേജര്‍ അഗസ്റ്റിന്‍ ഇതിനിടയില്‍ സ്ഥലം മാറ്റം മേടിച്ച് ആദ്യം കൊടുമണ്‍ ഗ്രൂപ്പിലും പിന്നീട് മലബാര്‍ മേഖലയിലുള്ള കശുമാവിന്‍ തോട്ടത്തിലേക്കും പോകുകയുണ്ടായി. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് എസ്റ്റേറ്റിലെ പ്രായം ചെന്ന സ്ത്രീയില്‍ പിറന്ന സന്തതി തന്റെ ഭാവിയെ തകര്‍ക്കുന്ന അവകാശവാദവുമായി മുന്നോട്ടു വരുമോ എന്ന ഭയമാണ് ഈ സ്ഥലമാറ്റം മേടിച്ചു പോവാന്‍ കാരണമായത് വിചിത്രമായി തോന്നാം.

ഈ മാറ്റം മേടിച്ചു കൊടുക്കാന്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ യുള്ള ട്രേഡ് യൂണിയന്‍ നേതാക്കളുടെ സഹായം അയാള്‍ക്കു ലഭിക്കുകയുണ്ടായി. ഭരണ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ കുറയൊക്കെ പണത്തിന്റെയും അധികാരികളുടേയും ഒത്താശയോടേ വലിയ പരിക്കൊന്നും പറ്റാതെ അയാള്‍ രക്ഷപ്പെട്ടുവെങ്കിലും പ്രകൃതി നിയമം കടുത്ത ശിക്ഷയാണ് അയാള്‍ക്കു നല്‍കിയത്.

കശുമാവിന്‍ തോപ്പില്‍ അയാള്‍ക്ക് കൂട്ടുണ്ടായിരുന്ന ഏക വ്യക്തി അസി. മാനേജര്‍ ആലപ്പുഴക്കാരന്‍ ജോര്‍ജ്ജ് വര്‍ഗീസാണ്. കശുമാവിന്‍ തോട്ടങ്ങളില്‍ പ്രായേണ ജോലിക്കുറവുണ്ട്. കാടു വെട്ടുന്നതിനും കള പറിക്കുന്നതിനും കോണ്ട്രാക്ട് സമ്പ്രദായമാണ് എന്നതിനാല്‍ തൊഴിലാളി പ്രശ്നങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. പക്ഷെ കോണ്ട്രാക്ട് ഉറപ്പിക്കുന്നതിന് മാനേജരും അസി. മാനേജരും ചേര്‍ന്നു പല കള്ളക്കളീ‍കളും നടപ്പാക്കുമായിരുന്നു. ആയിരങ്ങള്‍ വരെ കൈപ്പറ്റി നിയമപരമായി അര്‍ഹതയില്ലാത്ത പലര്‍ക്കും കോണ്‍ട്രാക്ട് ഉറപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കുറഞ്ഞ തുക ക്വോട്ട് ചെയ്ത പലര്‍ക്കും അതു ലഭിക്കാതെ പോകുന്നു. ഇവിടെ ഈ വഴി വിട്ട കളികള്‍ക്ക് മുന്‍കയ്യെടുത്തത് അസി. മാനേജര്‍ ജോര്‍ജ്ജാണ്. ഓഫീസില്‍ കിട്ടുന്ന ടെണ്ടറുകള്‍ പലതും മന:പൂര്‍വം താമസിച്ച് രേഖപ്പെടുത്തി. ഇതു മൂലം കോര്‍പ്പറേഷനു ഭീമമായ തുകയാണു നഷ്ടം വരിക. ഓഫീസ് സിസ്റ്റം നിലവിലില്ലാത്തത് മൂലം ഈ വെട്ടിപ്പ് തലപ്പത്തുള്ള ആരും അറിയാതെ പോകുന്നു. ഇതിനൊക്കെ ശിങ്കിടി പിടിക്കാന്‍ ഭരണ പക്ഷ ഭേദമെന്യേ പല തൊഴിലാളി നേതാക്കളും കൂട്ടു നില്‍ക്കുന്നതുകൊണ്ട് ആ അവിഹിത ഇടപാട് പിന്നെയും തുടര്‍ന്നു.

ടെണ്ടര്‍ ഉറപ്പിച്ച് കിട്ടാത്ത പലരും പരാതികള്‍ കോട്ടയത്തേക്ക് അയച്ചെങ്കിലും ഫലപ്രദമായ നടപടികള്‍ ഹെഡ് ഓഫീസില്‍ നിന്നും വന്നില്ല. എങ്കിലും പരാതികളുടെ അടിസ്ഥാനത്തില്‍ എം ഡി വിശദീകരണങ്ങള്‍ ചോദിച്ച് കൊണ്ട് എസ്റ്റേറ്റ് മാനേജര്‍ക്ക് കത്തയക്കുമെങ്കിലും തങ്ങള്‍ ചെയ്ത നടപടിയെ ന്യായീകരിച്ചു കൊണ്ടുള്ള മറുപടി അയക്കുന്നതോടെ ഹെഡ് ഓഫീസ് തലത്തിലുള്ള അന്വേഷണം അവസാനിക്കും.

കാട് വെട്ടുന്നതിനു മാത്രമല്ല കശുവണ്ടിയുടെ വിളവെടുപ്പിനു മുമ്പുള്ള ലേല നടപടികള്‍ നടക്കുന്ന സമയത്തും ഈ വെട്ടിപ്പ് രണ്ടു പേരും ചേര്‍ന്ന് സുഗമമായി നടത്തി ഭീമമായ തുക സ്വരൂപിക്കാന്‍ തുടങ്ങി. കശുവണ്ടിയുടെ ലേല സമയത്ത് ഉയര്‍ന്ന തുക ക്വേട്ട് ചെയ്തവര്‍ക്കു കൊടുക്കാതെ കുറഞ്ഞ തുക ചെയ്യുന്നവര്‍ക്കു ലേലമുറപ്പിച്ച് നല്ലൊരു തുക കൈക്കലാക്കുന്നു. ഏരിയാ തിരിച്ചുള്ള ടെണ്ടര്‍ നടക്കുന്നിടത്തും ഈ പ്രക്രിയ ആവര്‍ത്തിച്ചപ്പോള്‍ കോണ്ട്രാക്ട് കിട്ടാതെ പോയ ഒരാള്‍ കോട്ടയത്തേക്ക് യഥാര്‍ത്ഥ വസ്തുതകള്‍ വിവരിച്ച് കൊണ്ട് എം. ഡിക്ക് ഒരു കത്തയച്ചപ്പോള്‍ ബാക്കി വന്ന സ്ഥലങ്ങളിലെ ടെണ്ടര്‍ നടപടികള്‍ സുഗമമായി നടത്തുന്നതിനു വേണ്ടി സെയില്‍സ് വിഭാഗത്തിലെ ജനറല്‍‍ മാനേജരും മലബാര്‍ മേഖലയിലെ ജനറല്‍ മാനേജരും രംഗത്തു വന്നതോടെ ജോര്‍ജ്ജ് വര്‍ഗീസിന്റേയും അഗസ്റ്റിന്റെയും കൂട്ടു കച്ചവടത്തിനു വിരാമം വന്നു.

ടെണ്ടര്‍ ഉറപ്പിച്ച് കൊടുക്കാമെന്ന് വാക്കു കൊടുത്ത ഇതിനോടകം ഭീമമായ ഒരു തുക രണ്ടു കോണ്‍ട്രാക്ടര്‍മാരില്‍ നിന്നും കൈപ്പറ്റിയിരുന്നു. അത് കിട്ടാതെ വന്നപ്പോള്‍ അഡ്വാന്‍സായി തന്ന തുക തിരിച്ചു വേണമെന്നു വാശി പിടിച്ചു. രണ്ടു പേരും കൈമലര്‍ത്തി.

‘ ഓ ഇത്തവണ പോയെന്നു വച്ച് നിങ്ങള്‍ക്കിതു നഷ്ടമാകാനൊന്നും പോണില്ല ഇനി ഒരവസരം വരുമ്പോള്‍ നിങ്ങള്‍ക്കു തന്നെ കിട്ടുന്ന കാര്യം ഉറപ്പ് ‘

ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ വാക്കുകള്‍ അവര്‍ ചെവിക്കൊണ്ടില്ല.

അവരുടെ ശല്യം സഹിക്കാനാവാതെ വന്നപ്പോള്‍ ”ഞാന്‍ നിങ്ങളുടെ പേരില്‍ ജോലിക്കു തടസമുണ്ടാക്കിയതിന്റെ പേരില്‍ പോലീസില്‍ പരാതിപ്പെടും” എന്നായി.

പിന്നീടുണ്ടായ സംഭവങ്ങള്‍ ഒരു രഹസ്യ അജണ്ഡയുടെ ഭാഗമായിരുന്നു.

‘ ഇവന്‍ പോലീസില്‍ പരാതിപെടുന്നതൊന്നു കാണണം ഇവനിവിടെ നിന്നും പുറത്തു കടന്നിട്ടു വേണ്ടെ പരാതി കൊടുക്കാന്‍’

കോണ്ട്രാക്ടര്‍മാരുടെ ശല്യം ഒഴിഞ്ഞു പോയെന്നു കരുതിയ ജോര്‍ജ്ജു വര്‍ഗീസ് കശുമാവിന്‍ പഴം കൊണ്ടു വാറ്റിയെടുത്ത നാടന്‍ ഫെനിയും പണിക്കാരന്‍ കൊണ്ടു വന്ന കാട്ടിറച്ചിയും തയാറായപ്പോള്‍ കൂട്ടിനു കുറച്ചു ദൂരെ താമസിക്കുന്ന അഗസ്റ്റിനെയും വിളീച്ചു. ഇറച്ചിക്കറി തയാറാക്കാന്‍ എസ്റ്റേറ്റിലെ തന്നെ അല്പ്പസ്വല്പ്പം പേരു ദോഷം കേള്‍പ്പിക്കുന്ന ഒരുവളാണു വന്നത് മോതിരക്കണ്ണി.

 

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English