This post is part of the series ഒരു ദേശം കഥ പറയുന്നു
Other posts in this series:
പ്ലാന്റേഷന്‍ കമ്പനിയില്‍ ജോലിക്കു കയറി പത്ത് വര്‍ഷം പൂര്ത്തിയാക്കിയ കാലഘട്ടത്തലേക്കാണ് മനസ് പിന്നോക്കം പോകുന്നത്.
ജോലിയില്‍ സ്ഥിതീകരണം ലഭിക്കുകയും ഒരു പ്രമോഷന്‍ ലഭിച്ച് സീനിയര്‍ ഗ്രേഡിലേക്ക് കടക്കുകയും ചെയ്തിട്ടും സ്വന്തമെന്നു പറയാന്‍ നൂറു രൂപ പോലും സമ്പ്യാദ്യമായിട്ടില്ലല്ലോ എന്നത് പലപ്പോഴും വേദനിപ്പിച്ചിട്ടുണ്ട്. ആ സമയത്താണ് കാലടിയിലെ പട്രോള്‍ പമ്പ് ഉടമകളായ ‘ വെളിയത്ത് ബ്രദേഴ്സ് സ്ഥാപനത്തിലെ ഇളയ ആളായ രാധ എന്ന വിളീപ്പേരില്‍ അറിയപ്പെടുന്ന രാധാകൃഷ്ണന്‍ സ്വന്തമായി ഒരു ചിട്ടിക്കമ്പനിക്കു തുടക്കമിട്ടത്. ഒരു നറുക്കിനു ചേരണമെന്ന് അവശ്യപ്പെട്ടു കൊണ്ട് ഒരു ഫോറവുമായി രംഗത്ത് വരുന്നത്.
‘ ചന്ദ്രികാ ചിട്ട്സ് ആന്‍ഡ് എന്റെര്പ്രൈസസ്’ എന്നതാണ് ചിട്ടിക്കമ്പനിയുടെ പേര്. പെട്രോള്‍ പമ്പില്‍ പലപ്പോഴും പ്ലാന്റേഷന്‍ വാഹനങ്ങള്‍ക്ക് പെട്രോളും ഡീസലും അടിക്കാന്‍ പോകുമ്പോള്‍ നേരത്തേ തന്നെ കണ്ട് പരിചയമുള്ളതുകൊണ്ട് അപേക്ഷ തള്ളീക്കളയാന്‍ തോന്നിയില്ല. സ്വന്തമായിട്ടൊരു സമ്പാദ്യവും ഇനിയുമായിട്ടില്ലല്ലോ എന്ന ഓര്‍മ്മ കൂടെ കൂടെ മനസിലേക്ക് കടന്നു വരുമ്പോള്‍ മാസം തോറും നൂറു രൂപ അടച്ച് ഒരു നറുക്കിനു ചേര്ന്ന് നാല്പ്പതു മാസക്കാലയളവ് വരെ നീണ്ടു നില്ക്കുന്ന ചിട്ടി വട്ടമെത്തുമ്പോള്‍ കിട്ടുന്ന തുക വലുതായിരുന്നു. ചിട്ടിയില്‍ ചേര്‍ന്നു ഒരു വര്‍ഷം തികയുന്നതിനു മുന്നേ ചിട്ടി ലേലം വിളിക്കേണ്ട ആവശ്യം വന്നു.
ആവശ്യം എനിക്കല്ല ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് ജഗന്നാഥന്‍ നായര്‍ക്കു വേണ്ടി.
ഓഡിറ്റിംഗിന്റെ ഭാഗമായി കൊടുമണ്‍ പ്ലാന്റേഷനിലേക്ക് പോയിരുന്ന സമയത്താണ് എന്റെ വിലാസത്തില്‍ ജഗന്നാഥന്‍ നായരുടെ കത്ത് കോട്ടയം ഹെഡ് ഓഫീസില്‍ വരുന്നത്. ജഗന്നാഥന്‍ നായര്‍ ജോലി ചെയ്യുന്ന എസ്റ്റേറ്റിലെ നിലവിലുള്ള മാനേജര്‍ക്ക് കാഷ് ബുക്ക് ബാലന്‍സ് ബോദ്ധ്യപ്പെട്ട് ഒപ്പിടണമെങ്കില്‍ ഓഫീസില്‍ കുറവ് വന്ന രണ്ടായിരം രൂപ ഉടന്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. പുതിയ മാനേജര്‍ ചാര്ജെടുത്ത സമയം താന്‍ കല്ലാല എസ്റ്റേറ്റിന്റെ ചാര്‍ജ് ഏറ്റെടുത്തെന്നും, ഫോര്‍മലായ വിശദമായ റിപ്പോര്‍ട്ട് പിന്നാലെ അയക്കാമെന്നും പറഞ്ഞ് ഒരു ഹാന്‍ഡിംഗ് ഓവര്‍ ടേക്കിംഗ് ഓവര്‍ റിപ്പോര്ട്ട് ആദ്യ ദിവസം ഹെഡ് ഓഫീസിലേക്ക് അയച്ചെങ്കിലും വിശദമായ ടേക്കിംഗ് ഓവര്‍ റിപ്പോര്‍ട്ട് അയക്കേണ്ട സമയം വന്നപ്പോഴാണ് കാഷ് ചെസ്റ്റിലെ കുറവ് വന്ന രണ്ടായിരം രൂപ ഉടന്‍ കണ്ടെത്തേണ്ട അവസ്ഥ ജഗന്നാഥന്‍ നായര്‍ക്ക് വന്ന് ചേര്‍ന്നത്.
എല്ലാവര്‍ക്കും സുസമ്മതനായ ജഗന്നാഥന്‍ നായര്ക്ക് വേറൊരു മുഖ്മുണ്ട്. അധികമാരും അറിയപ്പെടാത്ത ഒരു മുഖം. ഓഫീസിലെ പ്യൂണ്‍, മെസഞ്ചര്, ജീപ്പ് ഡ്രൈവര്‍, അറ്റന്‍ഡര്‍ തുടങ്ങിയ വരുടെയൊക്കെ വേണ്ടപ്പെട്ട ഒരുവനാണു ജഗന്നാഥന്‍ നായര്‍. ആഴ്ചയിലൊരിക്കെങ്കിലും അധികവും വീക്കെന്‍ഡില്‍ എല്ലാവരേയും കൂട്ടി വൈകുന്നേരത്തോടെ ഒര്‍ ഔട്ടിംഗ്, എന്തെങ്കിലും കാരണമുണ്ടാക്കി കാലടിക്കോ, ചാലക്കുടിക്കോ പോവുക പതിവുണ്ട്. ഈ ഔട്ടിംഗ് ഓഫീസിലുള്ളവര്ക്കും ഓഫീസുമായി ബന്ധപ്പെട്ടവര്ക്കും ഏറ്റവും ആഹ്ലാദകരമായ ഒരവസരമായിട്ടാണ് കാണുന്നത്.
ഫോറസ്റ്റിനു നടുവിലുള്ള ഈ കോട്ടയില്‍ നിന്നും വെളീയിലേക്കു കടക്കാനുള്ള ഒരവസരം. പലപ്പോഴും ഇങ്ങനെയുള്ള അവസരങ്ങളില്‍ ജീപ്പിലെ ഞെരുങ്ങിയുള്ള യാത്ര ഒരു ബുദ്ധിമുട്ടുണ്ടാകാറില്ല. എങ്ങനെയും എട്ടു പത്തു പേരെങ്കിലും ഈ തിക്കിതിരക്കിയുള്ള യാത്രയിലുണ്ടാകും. ഫോറസ്റ്റ് കോട്ടയില്‍ നിന്ന് പുറം ലോകത്തേക്കുള്ള യാത്രയായതിനാല് സാമാന്യം നല്ലൊരു ഹോട്ടലില്‍ കയറിയാകും ഭക്ഷണം കഴിക്കുക. അത്യാവശ്യം മദ്യപാനവും അതിനു മുന്നോടിയായുണ്ടാകും. സമയമുണ്ടെങ്കില്‍ ഒരു സെക്കന്ഡ് ഷോക്കും പോകും. എങ്ങനെയും അന്നത്തെ നിലയില്‍ ഒരു മുന്നൂറിനും മുന്നൂറ്റമ്പതിനും ഇടയിലുള്ള ചിലവ്. തിരിച്ചു വരുമ്പോള്‍ മൊത്തം തുകയിലെ ചിലവ് കണക്കാക്കി ഓരോത്തരുടെ കയ്യില്‍ നിന്നും അമ്പത് അറുപത് രൂപ വച്ചു പിരിക്കും. ഒരിക്കല്‍ പോലും ഡ്രൈവര്‍, മെസഞ്ചര്‍, അറ്റന്‍ഡര്‍, പ്യൂണ്‍ ഇവരുടെ കടയ്യില്‍ നിന്നും രൂപ പിരിക്കില്ല. ആ തുക ഓഫീസില്‍ നിന്നും എടുക്കുകയാണു പതിവ്.
വാസ്തവത്തില്‍ ഞങ്ങള്‍ ഓഫീസ് സ്റ്റാഫായിട്ടുള്ളത് ഈ കമ്പനിയില്‍ വരുന്നത് മൂന്നു പേര്‍ മാത്രം. വേറെ രണ്ടു പേര്‍ കൂടെയുണ്ടെങ്കിലും വീക്കെന്റില്‍ വീട്ടില്‍ പോകുന്നവരായതുകൊണ്ട് കൂടെ വരാറില്ല. സത്യത്തില്‍ ഞങ്ങള്‍ മൂന്നു പേരില്‍ നിന്നു പിരിക്കുന്ന തുക തന്നെ മൊത്തമുള്ള എണ്ണം എടുക്കുകയാണെങ്കില്‍ കൂടുതലാണ്. എന്നിട്ടും പലപ്പോഴും അമ്പത് അറുപത് രൂപയോളം ഓരോ ട്രിപ്പിലും പോരാതെ വരുന്നു. ആ കുറവാണ് ഇപ്പോള്‍ രണ്ടായിരം രൂപയായി വന്നിരിക്കുന്നത്.
ഇതിനിടയില്‍ ജഗന്നാഥന്‍ നായരുടെ ഭാര്യക്ക് പ്ലാന്റേഷന്‍ സ്കൂളീല്‍ ടീച്ചറായി നിയമനം ലഭിച്ചതോടെ ആളുടെ ക്വേര്‍ട്ടേഴ്സില്‍ അങ്ങേരുടെ അച്ഛനും അമ്മയും അവര്‍ ജോലിക്കു പോകുമ്പോള്‍ ടീച്ചറുടെ അനിയന്‍ ഇവരൊക്കെ വന്ന് താമസിക്കുക പതിവുണ്ട് എങ്ങനെയായാലും അങ്ങേര്ക്കു കിട്ടുന്ന തുകകൊണ്ട് എല്ലാ ചിലവുകളും വഹിക്കാന്‍ പറ്റിയെന്നു വരില്ല അങ്ങനെ വരുമ്പോള്‍ സീനിയര്‍ ഗ്രേഡ് ക്ലാര്‍ക്ക് എന്ന നിലയില്‍ സേഫിന്റെ താക്കോല്‍ കൈവശമായതിനാല്‍ പോരാതെ വരുന്ന തുക വീണ്ടുമെടുക്കും. ആള് എസ്റ്റേറ്റ് മാനേജര്ക്കു വേണ്ടപ്പെട്ട ആളായതിനാല്‍ സേഫിലെ കാഷ് പരിശോധിക്കുന്ന സമ്പ്രദായമില്ല. മാസങ്ങളോളം ചിലപ്പോള്‍ ഒരു വര്ഷം വരെ നീണ്ടു നിന്നേക്കാവുന്ന സേഫിലെ കുറവ് വരുന്ന തുക ഇപ്പോള്‍ പുതിയ മാനേജര്‍ വന്നു ചാര്ജെടുക്കുന്ന സമയമായതിനാല്‍ നികത്തിയേ മതിയാകു. എങ്കിലും ട്രാന്‍സ്ഫര്‍ മേടിച്ച് വരുന്നയാളും നിലവിലെ ആളൂം നേരത്തെ തന്നെ പരിചയമുള്ളയാളായതിനാല്‍ വന്നയാള്‍ കാഷ് വെരിഫിക്കേഷനൊന്നും നടത്താതെ ഒപ്പിട്ട് ചാര്ജെടുക്കുന്ന പ്രക്രിയ നടത്തിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കാഷ്ബുക്ക് ഒപ്പിടുന്ന വേളയില്‍ സേഫ് തുറക്കാന്‍ ആവശ്യപ്പെട്ടതോടെ കാഷ് ചെസ്റ്റില് രണ്ടായിരം രൂപയുടെ കുറവ് ഇതിനു പുറമെ സ്റ്റോര്‍ അഡ്വാന്‍സ് എന്ന നിലയില്‍ പലപ്പോഴായി സേഫില്‍ നിന്നെടുത്ത തുക ഇനിയും അടച്ചു തീര്‍ത്തിട്ടില്ല. ആ വകയില്‍ വീണ്ടും ഒരു ആയിരം രൂപ.
പുതുതായി ചാര്ജെടുത്തയാള്‍ കാഴ്ചയിലും പെരുമാറ്റത്തിലും സൗമ്യനെന്നു തോന്നുമെങ്കിലും കാഷിന്റെ കാര്യം വരുമ്പോള്‍ കുറെ കാര്ക്കശ്യ സ്വഭാവം പുലര്ത്തുന്ന ആളാണ്. അനാവശ്യമായി ഒരു രൂപ പോലും ചിലവാക്കാന്‍ സമ്മതിക്കില്ല. എല്ലാത്തിനും കണക്കു വേണം. അതിനു സപ്പോര്ട്ടു ചെയ്യുന്ന വൗച്ചറുകളൊ ബില്ലുകളൊ നിര്ബന്ധം. അദ്ദേഹം ഒറ്റ നിബന്ധനയേ വച്ചുള്ളു
ഒരാശ്ചക്കകം സേഫിന്നകത്ത് കുറവു വന്ന തുക അടച്ചു തീര്ത്തില്ലെങ്കില്‍ മറ്റു നടപടികളിലേക്ക് നീങ്ങും. സസ്പന്‍ഷനും എന്‍ക്വയറിയും എല്ലാം കഴിഞ്ഞ് കുറവു വന്ന തുക അടച്ച് തീര്ത്താലും നടപടി ക്രമങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ സര്‍വീസില്‍ നിന്നുള്ള പിരിച്ചുവിടല്‍ വരെ ഉണ്ടാകും.
ജഗന്നാഥന്‍നായര്‍ വല്ലാതെ കുഴങ്ങി . തത്ക്കാലം എസ്റ്റേറ്റ് അതിര്‍ത്തിയിലുള്ള കൂപ്പ് ലേലം എടുത്ത് കാട് വെട്ടുന്ന ദേവസിക്കുട്ടിയുടെ കയ്യില്‍ നിന്ന് കുറവ് വന്ന തുക വാങ്ങി ഓഫീസ് കാഷ് അടച്ച് മാനേജ്മെന്റിന്റെ ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവായി. പക്ഷെ കോണ്ട്രാക്ടര്‍ ബ്ലേഡ് പലിശക്കു ബാങ്കില്‍ നിന്നും വായ്പ്പയെടുത്തയാളാണ്. രണ്ടാശ്ചക്കകം തിരിച്ചു കൊടുക്കണം. ഈ സാഹചര്യത്തിലാണ് ജഗന്നാഥന്‍ നായര്‍ എനിക്ക് കത്തെഴുതുന്നത് ഏഴെട്ടു വര്‍ഷമായി ഒരോഫീസില്‍ തന്നെ ജോലി ചെയ്യുന്നത് കൊണ്ടും ഭാര്യ സ്കൂള്‍ ടീച്ചററുമായി കുടുംബബന്ധുവിനേപ്പോലെ കഴിയുന്നതൂ കൊണ്ടും ഞാനെതിരു പറയില്ല എന്നു കരുതിക്കാണും , പക്ഷെ ജീവിതത്തില്‍ ആദ്യമായുള്ള സ്വന്തമായൊരു സമ്പാദ്യം വേണമെന്ന നിലയിലാണ് ചിട്ടിയില്‍ ചേര്‍ന്നത് ചിട്ടി വട്ടമെത്തി കഴിഞ്ഞാല്‍ ഒരു ഫിക്സഡ് ഡെപ്പോസിറ്റ് തുടങ്ങണമെന്ന മോഹത്തിനാണ് ജഗന്നാഥന്‍ നായര്‍ കത്തി വയ്ക്കുന്നത്.
തുടർന്ന് വായിക്കുക :
ഒരു ദേശം കഥ പറയുന്നു – അധ്യായം മുപ്പത്തി ഒന്‍പത്
Click this button or press Ctrl+G to toggle between Malayalam and English