ഓര്‍മ്മകള്‍

ormakal

 

ആരോ തുറന്നിട്ട വാതിലിലൂടെ ഞാ-

നോര്‍മയെ പുല്‍കി പുണര്‍ന്നിരുന്നു.

ആരോ മറന്നിട്ട സ്വപ്നമെടുത്തു ഞാ-

നോര്‍മയെ രാകി മിനുക്കി വച്ചു.
അന്നോരു സന്ധ്യയില്‍ അമ്മതന്‍ പുഞ്ചിരി

നിന്‍ ചുണ്ട് പാലായ് നുകര്‍ന്ന നേരം.

ആനന്ദ ചിത്തനായ് ഞാനുമാ ചാരത്ത്

ആലോല മൂകനായ്‌ നിന്നുപോയി, മന-

മേതോ കിനാവില്‍ പറന്നുയര്‍ന്നു..
പിന്നോരു സന്ധ്യയില്‍ നീ വളര്‍ന്നെപ്പൊഴോ?

പൊന്‍ചിറകെല്ലാം മുളച്ചനേരം..

ആവേശമുള്‍ക്കൊണ്ടാ ധിക്കാര വാക്കുകള്‍!?

ആകെ നടുങ്ങി ഞാന്‍ നിന്നു പോയി! മന-

മേതോ ചുഴിയില്‍ കറങ്ങി വീണു!!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here