ഓർമ്മകൾ മാത്രം സാക്ഷി, അകാലമായ അക്കാലം

കോവിഡിൽ മഞ്ഞളിച്ചു പോയ മൂന്നു വർഷങ്ങൾ! ഇന്നും പൂർണ്ണമായ് തിരോധാനം ചെയ്തിട്ടില്ലെങ്കിലും മൂർഛയല്പം ശമിച്ച മട്ടാണ്. ധൈര്യം സംഭരിച്ച് ഒരു യാത്രക്കൊരുങ്ങി.. അമ്മയുടെ അന്ത്യകർമ്മം നിർവ്വഹിക്കേണ്ട ഏക മകനെ, അന്യദേശത്തിൽ ഒളിപ്പിച്ചു കൊറോണയെന്ന രോഗവിഷാണു. വർഷം തികയുന്ന അവസരമെങ്കിലും ആ കടമ നിർവ്വഹിക്കാൻ തീരുമാനമെടുത്ത് നാട്ടിലെത്തിയതായിരുന്നു.

“നാട്” അതെന്നും മനസ്സിനൊരു തെന്നലായിരുന്നു. നാടിനെ കുറിച്ചും നാട്ടിലെ അന്നത്തെ വിശേഷങ്ങളെ കുറിച്ചും ഓർക്കുവാൻ തന്നെ എന്തു മധുരമായിരുന്നു. സത്യത്തിൽ ഇന്ന് നമ്മൾ അറുപതുകളിൽ എത്തിച്ചേർന്നതും ഇക്കണ്ട വഴിയൊക്കെ പിന്നിട്ടതും എത്ര ഭാഗ്യമാണെന്ന് തോന്നി തുടങ്ങിയിരിക്കുന്നു. കാരണം ഇന്നത്തെ ഈ അറുപതുകാരൻ കണ്ട വഴിയോരക്കാഴ്ചകൾ കടന്നു പോയ പിതാമഹജന്മങ്ങളോ അല്ലെങ്കിൽ ഇന്നത്തെ യുവജന്മങ്ങളോ കാണാൻ ഇടയാവില്ല എന്നോർക്കുമ്പോൾ ഇന്നലെയുടെ സ്പന്ദനങ്ങളുടെ വില മറക്കാനല്ല മതിക്കുവാനാണ് തോന്നുന്നത്. ഇന്നത്തെ നമ്മുടെ നാടിൻറെ മുഖഛായ എൻറെ ഇക്കഴിഞ്ഞ യാത്രയിൽ പലതും ഓർമ്മിപ്പിച്ചു. ഏഴാം ക്ളാസിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയ മനസ്സുകൾ ഒന്നിച്ചു ചേർന്നു സ്മരണകൾ അയവിറക്കിയ ഒരു ഒത്തു ചേരൽ!  പിച്ചവെച്ചു നടന്ന മണ്ണിൻറെ ഗന്ധവും, കൈകളിൽ താലോലിച്ചു കൊണ്ട് നടന്ന സന്മനസ്സുകളുടെ കൂടിക്കാഴ്ചയും തലോടലും! നാട്ടിൻ പുറത്തുള്ള ബാല്യകാല വസതിയിൽ ഒരാവർത്തി കൂടി വസിക്കുവാനും, വീണ്ടുമൊരു സൂര്യോദയം കൂടി കാണുവാനും കിട്ടീയ ഒരസുലഭവസരം! അതിരാവിലെ കുളിച്ച് അമ്പലനടയിൽ കൈ കൂപ്പി നിന്ന സമയം ഓർത്തു പോയി നമുക്ക് നഷ്ടമായ പലതിനേയും, പലരേയും!

സ്വയം ചോദിച്ചു ആരോടെന്നില്ലാതെ.

ഈ ലോകത്തിനു ഇത്രമാത്രം മാറ്റങ്ങൾ എൻറെ ഈ ഒരുജന്മകാലയളവിൽ സംഭവിച്ചുവോ?

വൈദ്യുതി കുറുമ്പു കാട്ടി ഒളിച്ചിരുന്നു ചിവിടുകൾ കണക്കെ ശബ്ദിക്കുമ്പോഴൊക്കെ അമ്മ തെളിയിക്കാറുള്ള മണ്ണെണ്ണവിളക്കിൻറെ  പ്രകാശത്തിൽ നിന്നും ഇന്നു നാമെത്തിയ എല്ലീഡി ലൈറ്റിൻറെ പ്രകാശധാരകൾ. മനം കുളുർക്കെ പുതുമഴയിൽ നനഞ്ഞു പ്രണയിനിയുമൊത്ത് കാൽവരമ്പിലൂടെ നടന്ന കൗമാരകാലം. സ്കൂളിൽ കൊണ്ടുവിടാൻ ഒരുങ്ങുന്ന അച്ഛനെ വിലക്കി, കൂട്ടരുമൊത്ത് നടന്ന് സ്കൂളിൽ പോകാൻ കാട്ടിയിരുന്ന കുരുന്നു പ്രായത്തിലെ കൗശലങ്ങൾ! എന്തിനായിരുന്നെന്നല്ലേ? വഴിവക്കിലുള്ള മാന്തോപ്പുകളിലെ മാവിൽ നിന്നും കല്ലുകൊണ്ട് എറിഞ്ഞിട്ട പച്ചമാങ്ങ കൂട്ടരുമൊത്ത് ഉപ്പും മുളകും കൂട്ടി തിന്നാൻ. ഓർത്താൽ ചിരി വരും. കബടി കളിക്കാൻ കൂട്ടരുമൊത്ത് പോയിരുന്ന സമയം പൂഴിമണ്ണിൽ കിടന്ന് ഒരാവർത്തിയെങ്കിലും ഉരുണ്ടില്ലെങ്കിൽ, ആ മണ്ണിൻറെ ഗന്ധം ശ്വസിച്ചില്ലെങ്കിൽ തൃപ്തിപ്പെട്ടിരുന്നില്ല. ഇന്നത്തെക്കാൾ വേർപ്പെടിരുന്ന ആ കാലഘടത്തിൽ നമ്മൾ കാൽവെച്ചു നടന്നു നീങ്ങിയിരുന്ന ദൂരങ്ങളും കണ്ടു മടുക്കാത്ത വഴിയോരക്കാഴ്ചകളും ഇന്നോർക്കുമ്പോൾ, ആ നടത്തത്തിലൊക്കെ നമ്മൾ നാമറിയാതെ നേടിയിരുന്ന മറ്റൊരു രഹസ്യം ഓർമ്മയുണ്ടോ? അന്ന് നമ്മളെ മൈലുകൾക്കപ്പുറമുള്ളവർ  അറിയുമായിരുന്നു, പലരും നമുക്കു എല്ലാ ദിവസങ്ങളിലും സുപരിചിതരായിരുന്നു. എന്നാൽ ഇന്നോ? അയൽവാസികൾ പോലും അപരിചിതർ. മുറിക്കുള്ളിൽ ചിതലരിക്കുന്ന ജീവശവങ്ങളായി “വാഡ്സപ്പിൽ” വിരലോടിക്കുന്ന ജന്മങ്ങൾ അല്ലേ?

നമ്മുടെ കാലത്ത് നമുക്കൊപ്പം പഠനം തുടങ്ങിയ സമ്മുടെ സഹപാഠികളിൽ പലരും തോറ്റിടുണ്ട്. എന്നാൽ ആ തോൽവികൾ വിജയത്തിലെത്തിക്കുമായിരുന്നു അവരെ. അല്ലാത്തെ തോൽക്കുന്നവർ മനോരാഗികളായി നമ്മൾ കണ്ടിട്ടില്ല.  ആ  ചെറുതോൽവികൾ നമുക്ക് കരുത്തും ധൈര്യവും തന്നിരുന്നു എന്തിനേയും എന്നും നേരിടാൻ. ഇന്നോ ജനസമൂഹം എന്നും എപ്പോഴും വേട്ടയാടാവുന്ന മാൻപേടകളായി മാറിയിരിക്കുന്നു. പണ്ടൊക്കെ വല്ലപ്പോഴും നമ്മളെ തൊട്ടു തലോടി പോകുന്ന പനിയെ കുറിച്ചും മറ്റു ചില ചെറിയ രോഗങ്ങളെ കുറിച്ചും ഓർക്കാൻ ഈ കൊറോണയെനിക്ക് കേതുവായി. അന്നത്തെ മിക്ക രോഗങ്ങൾക്കും പുരയിടത്തിൽ തന്നെ ഉണ്ടായിരുന്നു മരുന്നായി മുത്തശ്ശിക്ക്. ഇന്നും ഓർക്കുന്നു, മഴ നനഞ്ഞു വന്നാൽ തല തോർത്തി നെറുകയിൽ തിരുമ്പുന്ന രാസ്നാദിപ്പൊടി. അതു പോലെ തുളസിയിലയും കുരുമുളകുമിട്ടു കാച്ചുന്ന കഷായവും ചുക്കു കാപ്പിയും എന്തിനും പ്രതിവിധിയായി അന്നു അമ്മ തരുമായിരുന്നു. ഒന്നു മറന്നു. മുത്തശ്ശിക്ക് എന്നും ഭയമായിരുന്നു. വിരുന്നുകാർ വന്നാൽ കുട്ടനു കണ്ണുപറ്റുമെന്ന്. വിരുന്നുകാർ പോയാൽ തീയിൽ ഉഴിഞ്ഞിടിരുന്ന മുളകും ഉപ്പും കടുകും!

ഇന്നത്തെ പോലെ അന്നു റോഡിൽ തള്ളാൻ നമുക്ക് മാലിന്യങ്ങൾ ഉണ്ടായിരുന്നില്ല. ശരിയല്ലേ? കാരണമാലോചിച്ചിടുണ്ട്. എനിക്കു തോന്നിയത്, അന്ന് ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രമെ നമ്മൾ വീട്ടിൽ മേടിക്കാറുള്ളു. ഫ്രിഡ്ജ് ഒരു ആഢംബര വസ്തുവായിരുന്നതിനാൽ ആയിരിക്കണം, മാലിന്യമായി കളയാൻ അധികമൊന്നും ഇല്ലായിരുന്നത്. അന്നൊക്കെ, നാൽക്കവലകളിൽ ചായക്കടകൾ അല്ലെങ്കിൽ മുക്കിനൊന്നെന്ന കണക്കിൽ ഒരു ചായക്കട ഉണ്ടായിരുന്നു. ഇന്നോ ഒരു കവലയിൽ അഞ്ചിൽ കൂടുതൽ റസ്റ്റോറൻറുകൾ. ജനസാന്ദ്രതയും സംസ്ഥാനത്തിൻറെ വലുപ്പവും കണക്കിലെടുത്താൽ ഏറ്റവും കൂടുതൽ റസ്റ്റോറൻറുകൾ ഉള്ള സംസ്ഥാനം കേരളം തന്നെയെന്ന ബഹുമതിയോടെ “ഗിന്നസ് ബുക്കിൽ” സ്ഥാനം പിടിക്കാമെന്നു തോന്നിപ്പോയി. അതിനുമപ്പുറം രസകരമായി തോന്നിയത്, മിക്കതിൻറേയും മുന്നിൽ ഒരു ബോർഡും കാണാം, ഒന്നുകിൽ “കുഴിമന്തി” ലഭ്യം. അല്ലെങ്കിൽ “ഷവർമ്മ” തൂക്കിയിട്ടിരിക്കുന്ന ഫലകം! പണ്ട് കണ്ടിരുന്ന “ഊണു തയ്യാറ് അല്ലെങ്കിൽ ബ്രൂ കാപ്പി റെഡി” എന്ന ബോർഡുകളൊന്നും ഇന്നില്ല. അതു പോലെ കാലം മാറിയപ്പോൾ മായവും വന്നു എന്നു തോന്നിപ്പോയി. കാരണം നമ്മുടെ കാലത്ത് ഭക്ഷ്യവകുപ്പു ഹോട്ടലുകൾ പൂട്ടിപ്പിക്കുന്ന വാർത്ത കേട്ടതായി ഓർമ്മ പോലും ഇല്ല.

നമ്മുടെ കാലത്ത് വിവാഹനിശ്ചയത്തിനു കൈമാറിയിരുന്നത് മോതിരം മാത്രമായിരുന്നു. എന്നാൽ ഇക്കുറി കോഴിക്കോടു കണ്ടത് ഭാവി വരനും വധുവും കൈമാറിയത് ഐഫോണുകൾ! പറയാതെ വയ്യ, കേരളതനിമയിൽ സെറ്റുമുണ്ടുടുത്ത് ഈറൻ മുടിയിൽ മുല്ലപ്പൂവണിഞ്ഞു, കുങ്കുമമണിഞ്ഞനെറ്റിയിൽ പുരികത്തൊടറ്റുപ്പിച്ച് പൊട്ടണിഞ്ഞ മങ്കമാരെ വർണ്ണിച്ചിരുന്ന വരികൾ മാത്രം ബാക്കി. ചുരിദാറും ജീൻസും അതൊക്കെ കവർന്നെടുത്തു കഴിഞ്ഞു.

കൗതുകവാർത്തകൾ ഏറെ ഇനിയുമുണ്ട്. നമ്മുടെ ചെറുപ്പകാലത്ത് നമുക്ക് വസിക്കുവാനായിരുന്നു വിടുകൾ പണിഞ്ഞിരുന്നത്. ഇന്നോ അടച്ചിടുവാൻ പണിയുന്ന വീടുകൾ. പ്രവാസികളുടെ. കോടികൾ മുടക്കി വീടു പണിഞ്ഞു, ഗൃഹപ്രവേശമാകുമ്പോൾ നാട്ടിൽ വരും. ഒരാഴ്ച കഴിഞ്ഞാൽ വീടടച്ചു തിരിച്ച് പോകും. വീടു കാക്കാൻ ഒരു കാരണവർ.  വർഷത്തിലൊരിക്കൽ രണ്ടാഴ്ചക്ക് ഗൃഹനാഥൻ വന്നാൽ വീടിൻറെ ഭാഗ്യം!

നമ്മുടെ കാലത്ത് നിരത്തിലാകമാനം കണ്ടിരുന്നത് അംബാസിഡറും ഫീയറ്റും മാത്രം. ഇന്നോ അതൊരു പുരാതന വസ്തു. നമ്മുടെ യൗവനകാലത്തു “ഒളിക്യാമറകൾ” എന്തെന്നു പോലും അറിയില്ലായിരുന്നു. ഇന്നോ, അതില്ലാത്ത സ്ഥലങ്ങൾ ഇല്ല. സ്വകാര്യത മണ്മറഞ്ഞു.

പരിവർത്തനങ്ങളുടെ പട്ടികയും ഏറെയുണ്ട്. അതിലൊന്ന്, പണ്ടൊക്കെ കുടയും ചൂടി നിരം നിറഞ്ഞു നടന്നിരുന്നു പാവാടക്കാരികളും, ഹാഫ് സാരിക്കാരും, ഫുൾസാരിക്കരും. സ്കൂൾ മുതൽ കോളേജുകൾ വരെ നടന്നും പ്രൈവറ്റ് ബസ്സിലും പോയിരുന്ന കാലം. അന്നൊക്കെ സൈക്കിൾ ചവിട്ടാൻ പെൺകുടികൾക്ക് നാണവും മടിയുമായിരുന്നു. വിരളമായി ലേഡീസ് സൈക്കിൾ കണ്ടിരുന്നു. ഒരു ഗ്രാമം മുഴുവൻ നോക്കി നിന്നിട്ടുണ്ട് “വനിതാ പോസ്റ്റ് ലേഡി” ആദ്യമായി സൈക്കിളിൽ വന്നിറങ്ങിയപ്പോൾ! കാലം മാറിക്കൊണ്ടിരുന്നപ്പോൾ നമ്മൾ കണ്ടു, പെൺകുട്ടികൾ സൈക്കിളിൽ കയറുന്നതും, മോപ്പഡിൽ കയറുന്നതും, സ്കൂട്ടറിൽ കയറുന്നതും. ഉയരങ്ങളിലേക്കും, വേഗതയിലേക്കുമുള്ള ഉള്ള ആ പരിണാമം നമ്മൾ മറക്കില്ല. സൈക്കിളുകൾ മാറി ആണിനും പെണ്ണിനും “ടു വീലർ” ആയപ്പോൾ റോഡുകളെല്ലാം ഉറുമ്പരിക്കുന്ന വരമ്പുകളായി മാറി. എന്തിനു പറയുന്നു,  ഇക്കുറി കണ്ട മറ്റൊരു പരിവർത്തനം, തലയിൽ കുട്ട ചൂടി മീൻ വിറ്റിരുന്ന ദേവസ്സി ഇന്നു മീൻ വിൽക്കുന്നത് പിൻഭാഗം തുറന്ന ഓട്ടോറിക്ഷയിൽ. “മീനെ… മീനെ… വായോ… വായോ..” എന്നു വിളിച്ചു കൂവി വന്നിരുന്ന മീങ്കാരനു കച്ചവടസഹായി ആയി കൂടെ ഇന്നു രണ്ടു വലിയ “സ്പീക്കറുകളും” വിളിച്ചു പറയുവാനുള്ളത് റിക്കോഡ് ചെയ്ത് വെച്ചു പറയിപ്പിക്കുന്ന “ഡിസ്ക് റെക്കോഡറും”. ആധുനികത ഇന്നു പാതാളത്തിലും സുരഭിലം എന്നർത്ഥം!

പണ്ട് ഭർത്താവിനു ‘വൈഫ്” ആയിരുന്നു സംശയം തീർക്കാനുള്ള യന്ത്രം! ഇന്നോ ഭർത്താവിനു “വൈഫൈ” ഉണ്ടെങ്കിൽ എന്തു സംശയവും തീരുമെന്ന മട്ടായി. ഇന്നത്തെ ന്യുജൻ വളരുമ്പോഴോ? ഓർക്കാൻ തന്നെ പേടി!

നാണയത്തുട്ടുകൾ സംഭരിച്ചിരുന്ന “കുടുക്ക അന്വേഷിച്ചു ഞാൻ അലഞ്ഞു. ന്യുജനോട് ചോദിച്ചു, പൈസ ഇട്ടുവെച്ചിരുന്ന കുടുക്കയെ കുറിച്ചു. അവൻ കൈമലർത്തി സെൽ നീട്ടി ചോദിച്ചു അതെന്തു “ആപ്” ആണെന്ന്. പൈസ എന്ന വാക്ക് കേട്ടതു കൊണ്ടാണോ എന്നറിയില്ല, അവൻ എന്നോട് പറഞ്ഞു, “അമ്മാവാ, കുടുക്ക പണ്ട്, ഇപ്പൊ പൈസ ഇടാനും കൊടുക്കാനും ഉള്ള കുടുക്കയുടെ പേരാണ് “ഗൂഗുൾ പേ” ആപ്. ആ സമയം ഞാൻ ആലോചിച്ചു, നമ്മുടെ കാലത്ത്, പൈസ ഇടാനും എടുക്കാനും ബാങ്കിൽ പോയിരുന്നതും, ടോക്കൻ എടുത്ത് വരിയിൽ കാത്തു നിന്നിരുന്നതും, കൂട്ടിനുള്ളിൽ ഭദ്രമായി പ്രതിഷ്ഠിച്ചിരുന്ന കാഷ്യറേയും, ഒരു മേശയിൽ നിന്നും മറ്റേ മേശയിലേക്ക് പാറിപ്പറന്നു നടന്നിരുന്ന “ലെഡ്ജർ” ബുക്കിനേയും പറ്റി.

നമ്മുടെ കാലത്ത് നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങുമ്പോൾ അമ്മയോ, ഭാര്യയോ ഓർമ്മിപ്പിക്കും, “കുടയെടുക്കാൻ മറക്കണ്ട”. അല്ലെങ്കിൽ “പേർസ് എടുക്കാൻ മറക്കണ്ട” എന്നൊക്കെ. എന്നാൽ ഇക്കാലത്ത് വീടുകളിൽ നിന്നുമുയരുന്ന ഓർമ്മപ്പെടുത്തൽ, “ദേ ആദാർ കാർഡെടുത്തോ”. കാലം പോയ പോക്കേ?

ഓർമ്മകളിലെങ്കിലും കാത്തു സൂക്ഷിക്കാൻ ഒരുപിടി കോൾമയിർ കൊള്ളിക്കുന്ന ഓർമ്മകളായി കാലം കണ്ട ആ നല്ല കാലമേ നിനക്ക് നന്ദി!

-ഹരി കോച്ചാട്ട്-

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅത്തം കലാ-സാഹിത്യ മത്സരങ്ങൾ ഇന്ന്
Next articleമാണിക്യം തിരയുന്ന ചില അധ്യാപകര്‍
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English