അകലേക്ക് നോക്കി ഇനിയും തെളിയാത്ത
സൂര്യനു വേണ്ടി കാത്തിരിക്കുമ്പോൾ
എവിടെയോ മുഴങ്ങുന്ന വെടിയൊച്ചകൾ..
ദാൽ തടാകത്തിന്റെ തീരങ്ങളിൽ
ഇനിയും വരാത്ത ആർക്കോ വേണ്ടി
കാത്തു കിടന്നുറങ്ങുന്ന ബോട്ടുകൾ…
പോയകാലത്തിന്റെ ഓർമ്മകൾ
കമ്പളം പുതച്ചു കിടക്കുന്നു….
കണ്ണുനീർത്തുള്ളികളായി
മഞ്ഞ് ഒഴുകിപ്പരക്കുന്നു..
ചോരയുടെ നിറം പകർന്ന്
ചുവന്നു കിടക്കുന്ന ആപ്പിളുകൾ
പെണ്ണിന്റെ നൊമ്പരം കലർന്ന്
വരണ്ടുകിടക്കുന്ന കുങ്കുമപ്പാടങ്ങൾ.
തേയില മണം പോയ ചായപ്പാത്രങ്ങളിൽ
എട്ടുകാലി വലകെട്ടിയിരിക്കുന്നു..
അടുപ്പിൽ തണുപ്പേറ്റ് പൂച്ച പെറ്റു കിടക്കുന്നു.
കർഫ്യൂ ഇളവ് ചെയ്തിട്ട് വേണം
ഒന്ന് പുറത്തിറങ്ങാൻ..
വെടിയൊച്ച നിലച്ചിട്ട് വേണം
ഒന്ന് ശ്വാസം വിടാൻ..