“ഇത്നോക്കൂ.. ഇഷ്ടമായോ”…
മുൻപിൽനില്ക്കുന്നകുഞ്ഞിനോട്ഞാൻവാത്സല്യത്തോടെചോദിച്ചു.
“ഇതല്ലഞാൻഉദ്ദേശിച്ചത്..എനിക്ക്ചാണകപ്പച്ചയാ വേണ്ടത്..”
അവൾഅച്ഛന്റെകൈപിടിച്ചുവലിച്ചുകൊണ്ട്പറഞ്ഞു. അവൾക്കുക്ഷമനശിക്കുന്നുണ്ട്എന്ന്എനിക്ക്തോന്നി.
“ചാണകപ്പച്ച……ചാണകപ്പച്ച..”
ഞാൻമനസ്സിൽ ഒന്നുരണ്ടാവർത്തി ഉരുവിട്ട്നോക്കി. ഓർമവരുന്നില്ല.
ഒരുനിമിഷംകണ്ണടച്ചു.
പാടത്തും പറമ്പിലും നടന്ന്ആലോചിച്ചു.
കാളവണ്ടികൾകുണുങ്ങിനടക്കാറുള്ളഇടവഴികളിൽകയറിനോക്കി. കിട്ടുന്നില്ല. ഒരുമൂടൽ..ഒന്നുംവ്യക്തമായികാണുന്നില്ല.
ജാള്യതയുംഅരിശവുംമറക്കാൻപെട്ടെന്ന്ഒരു ഉപായംതോന്നി.
“മോളെ.. ആമുകളിലെകള്ളിയിൽനോക്കിക്കേ..അതിൽഇല്ലേ ആ പച്ച..?”
ചോദ്യംമുഴുവനാക്കിനാടകീയമായിഒന്ന്തലവെട്ടിച്ചു അവരെനോക്കി.. മുൻപിൽ അവരില്ല. കടയിൽമൊത്തത്തിൽഒന്ന് കണ്ണുപായിച്ചു. ഇല്ല. ആ അച്ഛനും മകളും ഇല്ല.
എനിക്ക്സഹിച്ചില്ല.
കടയുടെമുൻപിലേക്ക്വേഗത്തിൽനടന്ന്ഞാൻപുറത്തെചവിട്ടുപടിയിൽവന്നുനിന്നു. ഇടത്തോട്ടും വലത്തോട്ടുംനോക്കി.
വിശ്വാസം വരാതെ വീണ്ടുംവീണ്ടും നോക്കി. ആരുംഇല്ല.
ഇത്രപെട്ടെന്ന് ഇങ്ങനെ മറഞ്ഞുപോകാൻപറ്റുമോ?
കടയിലേക്ക് തിരിച്ചുകയറി ഞാന്‍ ആദ്യം ജോസേട്ടനോട് ചോദിച്ചു. പിന്നെശാരദ. മേരി.. അങ്ങിനെ എല്ലാവരോടും..
അവരാരും അങ്ങിനെ ഓരു ആച്ഛനെയുംമകളെയും കണ്ടില്ലത്രെ..
കുനിഞ്ഞശിരസ്സുമായി കുറച്ചുനേരം ഞാൻഅങ്ങനെതന്നെനിന്നു.
കണ്ണ്തുടച്ചുലയർത്തിയപ്പോൾതന്റെമുന്നിൽഒരുവള്ളിനിക്കർഇട്ടപയ്യൻ ടയർ ഉരുട്ടിക്കൊണ്ട് ഓടുന്നു. ഇടക്ക് അവൻ ഒന്ന് തിരിഞ്ഞുനോക്കി.. ഞാൻഞെട്ടിപ്പോയി.. ആമുഖം.. അതെന്റെതന്നെ..
അപ്പോൾപതിയെതെരുവുകളും ഇടവഴികളും പാടവും പറമ്പും ഒക്കെ മനസ്സിൽ തെളിഞ്ഞുവന്നു.
കണ്ണുകൾതാഴ്ന്നുപോയി..
വീണ്ടുംഞെട്ടി.. തൊട്ടുമുന്നിൽകണ്ടു..
ചാണകം..പച്ച..
ചാണകപ്പച്ച ..