ടി.വി.കൊച്ചുബാവ ഓർമ്മയായിട്ട് ഇന്ന് 18 വർഷം തികയുന്നു.
“ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”.
ടി .വി.കൊച്ചുബാവ എന്ന എഴുത്തുകാരൻ മലയാളത്തിൽ തനതായ ചെറുകഥകൾ എഴുതിയ ഒരാളാണ്. കഥയെഴുതിത്തുടങ്ങിയ കാലത്ത് തന്നെ എം .ടി പോലെയുള്ള മുതിർന്ന എഴുത്തുകാർ കൊച്ചുബാവയുടെ പ്രതിഭ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.കറുത്ത ഹാസ്യത്തിന്റെ മൂർച്ച പേറുന്നവയാണ് കൊച്ചുബാവ കഥകൾ.
1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് ടി വി കൊച്ചു ബാവ ജനിച്ചത്.നോവല്‍, കഥാസമാഹാരങ്ങല്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ നിരവധി കൃതികള്‍ പ്രസിദ്ധപ്പെടുത്തി. ‘വൃദ്ധസദനം’ എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും, 1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.