വരണ്ടു മറഞ്ഞ
പുഴമണലില്‍
കൊടുങ്കാറ്റടിച്ചു
മഴപെയ്തപ്പോള്‍
നനമണലില്‍
പിന്നെ കാടുയര്‍ന്നു
ദീര്‍ഘവേനലിന്‍
തടവറയില്‍
കാടു കത്തി വെണ്ണീറായി
പലായനങ്ങളുടെ
വിതുമ്പലുകള്‍
നിറയുമ്പോള്‍
ക്ലാവു പിടിച്ച കണ്ണുമായി
വെണ്ണീറു
പകുത്തുമാറ്റി
വൃദ്ധന്‍
ഓര്‍മ്മയിലെ പുഴയെ
തേടുകയായിരുന്നു