ഓർക്കാറുണ്ടോ ?

 

 

 

ഇനിയൊരിക്കലും കാണുവാനാകാതെ
പെരിയ ദുഃഖവും തന്നു നീ പോയല്ലോ
ഇനിയൊരിക്കലും കൂടുവാനാകാതെ
അകലെ മറയുന്നതും നോക്കി ഞാൻ നിന്നല്ലോ പുലരിയെത്ര വിരിഞ്ഞാലും നിൻ മുഖ പ്രണയകാന്തിയായ് ഒപ്പം വരുന്നില്ല നറുമഴയത്തൊരു കുടക്കീഴിലായ് പ്രണയം പങ്കിട്ടുപോയൊരു കാലവും
നിൻ മനോസ്പന്ദനം പ്രണയമായ-
ന്നെൻ മനസ്സിൻ തീരത്തലിഞ്ഞതും
നിൻ മുഖമൊന്നു വാടിയാലന്ന് ഞാൻ
നൊന്തുനീറി കരഞ്ഞൊരു കാലവും
പാതിരാക്കിളി ചേക്കേറുന്നതും നോക്കി നാം നേരമൊരുപാട് ഒന്നിച്ചിരുന്നതും
നാട്ടുപച്ചകൾ കാറ്റത്തുലഞ്ഞതും
കൂടെയായ് നിന്നളകമുലഞ്ഞതും
ഓർമ്മയുണ്ടാവുമോ ആ കാലങ്ങൾ നിനക്ക്

നിൻ മൊഴിപ്പൂക്കൾ മെല്ലെ വിരിഞ്ഞതും
ആ സുഗന്ധത്തിൽ മെല്ലെയലിഞ്ഞതും
ഓർമ്മയുണ്ടാവുമോ ആ നാളുകൾ
ഓർമ്മയുണ്ടാവുമോ ആ കാലങ്ങൾ നിനക്കോർത്തെടുക്കാറുണ്ടോ നീ…

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English