സാഹിത്യ നോബൽ ജേതാവ് ഓർഹാൻ പാമുക് കഴിഞ്ഞ ആഴ്ച വിവാഹിതനായി. ഇസ്താംബൂളിൽ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പാമുക്കിന്റെ ഉറ്റസുഹൃത്തായ അസ്ലി അകിയവാസിനെയാണ് ഔദ്യോഗികമായി പാമുക് വിവാഹം കഴിച്ചിരിക്കുന്നത്. അറുപത്തിയൊമ്പതുകാരനായ പാമുക് നാൽപ്പത്തിയേഴുകാരിയായ അസ്ലിയെ തന്റെ ജീവിതസഖിയാക്കാൻ തീരുമാനിച്ചിരിക്കുന്നുവെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അറുപതോളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് പാമുക്കിന്റെ രചനകൾ. ലോകത്തെല്ലായിടത്തുമായി മൂന്ന് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകങ്ങളുടെ രചയിതാവ് കൂടിയായ ഓർഹൻ പാമുക്കിന്റെ പുതിയ വിശേഷം ഹർഷാരവങ്ങളോടെയാണ് ആരാധകർ സ്വീകരിച്ചത്. തുർക്കി ഹെൽത്ത് ടൂറിസം മേഖലയ്ക്ക് നേതൃത്വം കൊടുക്കുന്ന അസ്ലി അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും സംഘാടകയുമാണ്.