ഓറഞ്ച് തൊലി അച്ചാര്‍

fullsizerender_2

വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കവുന്ന ഒരു അച്ചാർ ആണ് ഇത്.

 

ആവശ്യമുള്ളവ

പഴുത്ത ഓറഞ്ച് തൊലി – 1 വലിയ ഓറഞ്ചിന്‍റെത്
വെള്ളുത്തുള്ളി – 4 അല്ലി
ഇഞ്ചി അരിഞ്ഞത് -1/4 ടീസ്പൂണ്‍
പച്ചമുളക് -2
മുളക്പൊടി -1.5 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -3 നുള്ള്
ഉലുവ പൊടി – 3 നുള്ള്
കായപൊടി -3 നുള്ള്
വിനാഗിരി -3 ടീസ്പൂണ്‍
നല്ലെണ്ണ ,ഉപ്പു,കടുക് -പാകത്തിന്
കറിവേപ്പില -1 തണ്ട്

തയ്യാറാക്കുന്ന രീതി

ഓറഞ്ച് തൊലി ചെറുതായി അരിഞ്ഞ് കുറച്ചു വെള്ളം ചേര്‍ത്ത് തിളപ്പിച് ,വെള്ളം ഊറ്റി എടുക്കുക

പാനില്‍ എണ്ണ ചൂടാക്കി കടുക്,കറിവേപ്പില ഇവ ചേര്‍ത് മൂപ്പിച് ,ചെറുതായി അറിഞ്ഞ വെള്ളുത്തുള്ളി ,ഇഞ്ചി ,പച്ചമുളക് ഇവ ചേര്‍ത് വഴടുക.

ശേഷം തിളപ്പിച് വെള്ളം ഊറ്റി വച്ചിരിക്കുന്ന ഓറഞ്ച് തൊലി ചേര്‍ത് ഇളക്കുക. തൊലി എണ്ണയില്‍ കിടന്നു നന്നായി വരണ്ടു ഡ്രൈ ആയി വരണം,അതാണ് സ്വാദ് .
തൊലി നന്നായി വരണ്ടു വരുമ്പോള്‍ പാകത്തിന് ഉപ്പു ,മഞ്ഞള്‍പൊടി ,മുളക്പൊടി,ഉലുവപോടി ,കായപൊടി ,ഇവ ചേര്‍ത് ഇളക്കി പച്ചമണം മാറികഴിയുമ്പോള്‍ വിനാഗിരി കൂടെ ചേര്‍ത് ഇളക്കി തീ ഓഫ് ചെയ്യാം.

ചൂടാറിയ ശേഷം വായു കടക്കാതെ കുപ്പിയിലാക്കി സൂക്ഷിക്കാം. ഉണ്ടാക്കിയ ഉടന്‍ തന്നെ ഉപയോഗിക്കാന്‍ പറ്റുന്ന അച്ചാര്‍ ആണ് ഇത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here