അമ്മമുലപ്പാലിൻ മധുരം നുണഞ്ഞിട്ടും
എന്തെ ഉണ്ണീ നിൻ ചുണ്ടുകൾ വിതുമ്പിടുന്നു..
അമ്മതൻ മാറത്തെ ചൂടിൽ കുരുത്തിട്ടും
എന്തെ നീ വെയിലത്തു വാടിടുന്നു..
അമ്മമനസ്സിന്റെ താരാട്ട് കേട്ടിട്ടും
എന്തിനു നിന്നുള്ളം വിങ്ങിടുന്നു..
അമ്മതൻ വായ്ത്താരി കേട്ടു വളർന്നിട്ടും
എന്തെ മനസ്സിന്റെ താളം തെറ്റിടുന്നു..
അമ്മതൻ കൈത്തണ്ടയിൽ ആടി കളിച്ചിട്ടും
എന്തെ നിൻ കൈകാലുകൾ തളർന്നിടുന്നു..
സ്നേഹവാൽത്സല്യത്തിന്റെ ചുടുചുംബനങ്ങൾ ഏറെ നല്കീട്ടും
മനസ്സു നിറയാത്തതെന്തേ ഉണ്ണി നിനക്കിനിയും…
താരാട്ടിന് ഈണം പോരാഞ്ഞോ അതോ
മുലപ്പാലിന് ചൂട് കുറഞ്ഞിട്ടോ…
മഞ്ഞത്തും വെയിലത്തും മഴയത്തും രക്ഷയേകിയെൻ ഹൃദ്ത്തടം,
എന്തിനാ ഉണ്ണി നീ നോവിച്ചീടുന്നു…
വിരസമാണെങ്കിലും ഞാൻ നിനക്കിനിയുള്ള കാലം…..
എന്നന്ത്യശ്വാസത്തിൽ നിൻ
മടിത്തട്ടാഗ്രഹിക്കുന്നു ഈ അമ്മമനസ്സ്..
ഞാൻ പകുത്തു നൽകിയ നിൻ ജീവനിൽ
ഒരിത്തിരി ഇടം ഞാനാശിക്കുന്നു
ഒരിറ്റ് സ്നേഹം ഞാൻ മോഹിക്കുന്നു..
ആയുസ്സേറയില്ലെനിക്കിനി…അറിഞ്ഞീടുക നീ….
ഒരുവേള മാറോട് ചേർത്തീടുക നീയെന്നെ..
ഈ നെഞ്ചിൽ ചൂടിനിയും ബാക്കിയുണ്ട്..
എന്റെ ഉണ്ണിക്ക് നൽകാനായ്….
താരാട്ടിനിയും ബാക്കിയുണ്ട് എന്നുണ്ണിയെ പടിയുറക്കാനായ്…