സെന്റ് ജോർജസ് കോളജിൽ ആരംഭിച്ച നൂതന പദ്ധതിയായ ഓപ്പണ്‍ ലൈബ്രറി ഉദ്ഘാടനം നടന്നു. അരുവിത്തുറ സെന്റ് ജോർജസ് കോളജിൽ അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഓപ്പണ്‍ ബൈബ്രറി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിദ്യാർഥികളെ വിശ്വാസത്തിലെടുത്തുകൊണ്ട് ആരംഭിച്ച ഓപ്പണ്‍ ലൈബ്രറി വിദ്യാർഥികളെ പുസ്തകങ്ങളോടു കൂടുതൽ ചേർത്തുനിർത്തും. കോളജിൽ നടന്നുവരുന്ന സ്റ്റുഡൻസ് പിയർ ടീച്ചിംഗ് പ്ലാറ്റ്ഫോം, ഡിപ്പാർട്ടുമെന്റൽ റിസർച്ച് ഡെവലപ്മെന്റ് പ്രോഗ്രാം, ഫാക്കൽറ്റി റിസർച്ച് ഡെവലപ്മെന്റ് പ്രോഗ്രാം എന്നീ നൂതന പദ്ധതികൾ മാതൃകാപരമാണെന്നും മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. എംജി യൂണിവേഴ്സിറ്റിയിലെ മികച്ച എൻഎസ്എസ് യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട അരുവിത്തുറ സെന്റ്ജോർജസ് കോളജ് യൂണിറ്റ് അംഗങ്ങളെയും മികച്ച പ്രിൻസിപ്പലായി തെരഞ്ഞെടുക്കപ്പെട്ട ഡോ. എം.വി. ജോർജുകുട്ടിയെയും മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ഇംഗ്ലീഷ് വിഭാഗം അധ്യാപിക സിനി ജേക്കബിനെയും മികച്ച പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രോഗ്രാം ഓഫീസറും കൊമേഴ്സ് വിഭാഗം അധ്യാപകനുമായ മിഥുൻ ജോണിനെയും സർട്ടിഫിക്കറ്റ് ഓഫ് അപ്രീസിയേഷൻ ലഭിച്ച പി.ആർ. അനന്തകൃഷ്ണൻ, അഞ്ജന എസ്. നായർ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
Home പുഴ മാഗസിന്