തുറന്ന ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിച്ചു

പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ തുറന്ന ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിച്ചു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റിന്റെ സഹകരണത്തോടെയാണ് ലൈബ്രറി ആരംഭിച്ചത്. പൂത്തൃക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സര്‍ക്കാര്‍ ആശുപത്രി കള്‍ രോഗീസൗഹൃദമാകുന്നതിനൊപ്പം വിജ്ഞാനവിതരണ കേന്ദ്രങ്ങളുമാകുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിച്ചത്.

പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ വെട്ടിക്കാടന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷിബു വയലകത്ത് മുഖ്യപ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ.മാത്യു എം ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ കെ സജീവ്, പ്രോഗ്രാം ഓഫീസര്‍ അമ്പിളി ടീച്ചര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സതീഷ്കുമാര്‍ തുടങ്ങിയവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ: പൂത്തൃക്ക പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ച തുറന്ന ഗ്രന്ഥശാല പഞ്ചായത്ത് പ്രസിഡൻറ് ഷിജി അജയൻ ഉദ്ഘാടനം നിർവഹിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here