ഉത്തരാധുനികാവസ്ഥയുടെ അടയാളങ്ങളിലൊന്നായ ചരിത്രബോധത്തിന്റെ തിരോധാനത്തിന് എതിര്‍നില്‍ക്കുന്നവയാണ് സാറാജോസഫിന്റെ രചനകള്‍. ഭൂതകാലത്തെ കുറിച്ചുള്ള ബോധം നഷടപ്പെട്ട് നിത്യ വര്‍ത്തമാനത്തിന്റെ പ്രവാഹത്തില്‍ അകപ്പെട്ട സമൂഹത്തെ വിചാരണ ചെയ്യുന്നവയാണ് അവരുടെ ഓരോ രചനയും . ഉപഭോസംസ്കൃതി ജീവിതത്തിന്റെ ആഴങ്ങളില്‍ നിന്ന് മനുഷ്യനെ നയിച്ചത് ഉപരിപ്ലവമായ മൂല്യങ്ങളിലേക്കാണെന്നും അവര്‍ സമര്‍ത്ഥിക്കുന്നു. ഉപഭോഗത്തിന്റെ നൈമിഷിക വര്‍ത്തമാനത്തില്‍ ഓരോ വായനക്കാരനും താന്‍ അന്യഥാ ചെന്നകപ്പെട്ടിരിക്കുന്ന അവസ്ഥാന്തരങ്ങളെക്കുറിച്ചുള്ള വീണ്ടു വിചാരത്തിനു പ്രേരിതമാകുന്ന സാഹചര്യമാണ് സാറാജോസഫിന്റെ രചനകളിലുള്ളതെന്ന് ഈ സമാഹാരം സ്ഥാപിക്കുന്നു.
എഡിറ്റേഴ്സ് – ഡോ. എ എം ശ്രീധരന്‍, ദീപ ചിറ്റാക്കൂല്‍.
പബ്ലിഷര്‍ – സമയം പബ്ലിക്കേഷന്‍സ്
വില -380/-
ISBN – 9788191070606