നഗരത്തില്‍ നിന്ന്
അല്പം മാറിയുള്ള
കളിസ്ഥലത്തിരുന്ന്
രണ്ട് കവിതകള്‍…
അല്ല യുവതികള്‍
ഊഞ്ഞാലാടുകയാണ്…
കണ്ടുനില്‍ക്കുന്നവര്‍ക്ക്
കൗതുകമുണരാം
കുട്ടികള്‍ക്കായുള്ള ഊഞ്ഞാല്‍…
മൂക്കും മുലയും
കിളിര്‍ത്തവരെങ്ങനെ
കുട്ടികളാവുമെന്നാണ്…
രണ്ടു കഥയില്ലാത്തതുങ്ങള്‍….
അതാണാദ്യമേ പറഞ്ഞത്
കവിതകളെന്ന്
അപ്പോള്‍ പറഞ്ഞുവന്നത്,
അവര്‍ ഊഞ്ഞാലാടുകയാണ്…
ഇനിയൊന്നുമില്ല…
അവര്‍ ഊഞ്ഞാലാടുകയാണ്
അത്രമാത്രം…..