യുവസാഹിത്യ പ്രതിഭയ്ക്കുള്ള ഒ.എന്‍.വി. പുരസ്‌കാരത്തിന് അനുജ അകത്തുട്ടിന്റെ ‘അമ്മ ഉറങ്ങുന്നില്ല’ എന്ന കവിതാ സമാഹാരം അര്‍ഹമായി. 50,000 രൂപയും ശില്‍പലും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പാരമ്പര്യത്തെയും ആധുനികതയെയും വിളക്കിച്ചേര്‍ത്ത സര്‍ഗാത്മകതയുടെ തെളിമയാര്‍ന്ന കണ്ണിയായി വര്‍ത്തിക്കുന്നതാണ് അനുജയുടെ കവിതകളെന്ന് ഡോ. ശ്രീദേവി, ഡോ.ബി.വി. ശശികുമാര്‍, പ്രഭാവര്‍മ്മ എന്നിവരടങ്ങിയ ജൂറി വിലയിരുത്തി. പുരസ്‌കാരം ഒ.എന്‍.വി.യുടെ ജന്മദിനമായ മെയ് 27ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
Home പുഴ മാഗസിന്