എൻ വി കുറുപ്പിന്റെ ‘പെങ്ങൾ’ എന്ന കവിതയുടെ നൃത്താവിഷ്കരണം ഇന്നലെ കനകക്കുന്നിലെ “സൂര്യകാന്തി’യിൽ നടന്നു. അന്തവിസ്മയം പ്രദർശന വിപണന മേളയുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്. ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ “നാട്യസംഘ’മാണ് കവിത കേരളനടനം നൃത്തഭാഷയിൽ അവതരിപ്പിച്ചത്. പെണ്ണിനെ അടിച്ചമർത്തുന്ന അധികാര കേന്ദ്രങ്ങളെക്കുറിച്ചുള്ള കവിതയാണ് പെങ്ങൾ. പ്രൊഫ. അമ്പലപ്പുഴ വിജയകുമാറിന്റെ സംഗീതത്തിൽ നടനഗ്രാമത്തിലെ കേരളനടനം അധ്യാപകൻ ബാബുനാരായണനാണ് കോറിയോഗ്രഫി നിർവഹിച്ചത്. പെങ്ങൾ നൃത്താവതരണത്തിനുശേഷം മലയാള കവിതകളിൽനിന്നെടുത്ത “മലയാളം ശ്രേഷ്ഠഭാഷ’ നൃത്തശില്പം അവതരിപ്പിച്ചു. എസ് പങ്കജവല്ലിയാണ് ഇതിന്റെ കോറിയോഗ്രഫി ഒരുക്കിയത്.
Home പുഴ മാഗസിന്