ഒ.എൻ.വി സ്മരണ മുൻനിർത്തി മികച്ച യുവകവിയ്ക്ക് ഒഎൻവി യുവസാഹിത്യ പുരസ്‌കാരം നൽകുന്നു. അൻപതി
നായിരം രൂപയും പ്രശസ്‌തിപത്രവും ശില്പവുമടങ്ങുന്ന പുരസ്‌കാരം കവിയുടെ ജന്മദിനമായ മെയ് 27നു തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.മുപ്പത്തിയഞ്ചോ അതിൽ താഴെയോ പ്രായമുള്ളവരുടെ പ്രസിദ്ധീകരിച്ച പുസ്തക സമാഹാരമോ പുസ്തകമായി പ്രസിദ്ധീകരിക്കാവുന്ന പതിനഞ്ചു കവിതകളോ ആയിരിക്കണം പരിഗണനയ്ക്കായി അയക്കേണ്ടത്. അതോടൊപ്പം വയസ്സ് തെളിയിക്കുന്ന രേഖയും താഴെപ്പറയുന്ന വിലാസത്തിൽ ഏപ്രിൽ 20 നുള്ളിൽ ലഭിക്കേണ്ടതാണ്.
ഒ.എൻ.വി കൾച്ചറൽ അക്കാദമി
‘ഉജ്ജയിനി’ , ഭഗവതി ലെയ്ൻ
പൈപ്പിൻമൂട് , ശാസ്തമംഗലം
തിരുവനന്തപുരം 695010
Click this button or press Ctrl+G to toggle between Malayalam and English