മലയാളത്തിന്റെ പ്രിയ കവി ഒ.എന്‍.വി.യുടെ പേരിൽ ഒ.എൻ.വി കള്‍ചറല്‍ അക്കാഡമി ഏർപ്പെടുത്തിയ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക്. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. സാഹിത്യ സപര്യയിലൂടെ മലയാള മനസിനെ വാക്കുകളിൽ പ്രതിഫലിപ്പിച്ച എം.ടിക്ക് സര്‍ഗാത്മകതയുടെ വിവിധ തലങ്ങളിലെ സമഗ്ര സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഒ.എന്‍.വി. പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി അഭിപ്രായപ്പെട്ടു.
Home പുഴ മാഗസിന്