ഒഎന്‍വി സ്‌മൃതിസന്ധ്യ ഇന്ന്

onv
ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ നേതൃത്തത്തില്‍ ഒഎന്‍വി ചരമവാര്‍ഷികാചരണം നടത്തുന്നു . കെ ജയകുമാര്‍ പരിഭാഷപ്പെടുത്തിയ ഒഎന്‍വി കവിതകളുടെ പ്രകാശനം, അനുസ്മരണ പ്രഭാഷണം, നാടകഗാനസന്ധ്യ എന്നീ പരിപാടികളാണ് ഒഎന്‍വിയുടെ ചരമവാര്‍ഷികാചരണത്തോടെ തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ചിരിക്കുന്നത്.ഇന്ന് വൈകിട്ട് 6 ന് ആരംഭിക്കുന്ന പരിപാടിയില്‍ ഒഎന്‍വി ഗാനങ്ങളുടെ ആലാപനം ഒഎന്‍വി സ്മൃതിസന്ധ്യ അപര്‍ണ അവതരിപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മൃതിദിനാചരണം ഉദ്ഘാടനംചെയ്യും. അടൂര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. കെ ജയകുമാര്‍ പരിഭാഷപ്പെടുത്തിയ ഒഎന്‍വി കവിതകളുടെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും. പ്രൊഫ. വി കാര്‍ത്തികേയന്‍ പുസ്തകം ഏറ്റുവാങ്ങും. കവി വി മധുസൂദനന്‍ നായര്‍ അനുസ്മരണ പ്രഭാഷണം നടത്തും.എം എ ബേബി, കെ ജയകുമാര്‍ എന്നിവര്‍ ആശംസകളറിയിക്കും. തുടര്‍ന്ന് ഒഎന്‍വി നാടക ഗാനങ്ങളുടെ അവതരണവും ഉണ്ടാകും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English