കേരള സർവകലാശാലയുടെ ഒ. എൻ.വി. സാഹിത്യ പുരസ്‌കാരം ഈ മാസം 19-ന് എഴുത്തുകാരൻ സച്ചിദാനന്ദന് സമർപ്പിക്കും. ചവറ ഒ.എൻ.വി. റോഡിന് സമീപം ഒരുക്കുന്ന വേദിയിൽ വെച്ച് മന്ത്രി ഡോ. ആർ.ബിന്ദു അവാർഡ് സമർപ്പിക്കും. ഒരുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡെന്ന് സർവകലാശാല പ്രോ.വൈസ് ചാൻസലർ പി.പി. അജയകുമാർ പത്ര സമ്മേളനത്തിൽ പതഞ്ഞു.