ഒ.എൻ.വി സാഹിത്യ പുരസ്‌ക്കാര സമർപ്പണം മേയ് 27ന് നടക്കും.മലയാള സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന മുൻ നിരത്തി ആക്കിത്തത്തിന് പുരസ്‌കാരം സമ്മാനിക്കും.മൂന്നു ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒ.എൻ.വി യുവ സാഹിത്യ പുരസ്ക്കാരം അതേ വേദിയിൽ തന്നെ അനഘ കോലോത്തിന് നൽകും. അനഘയുടെ ‘മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി’ എന്ന പുസ്തകത്തിനാണ് അവാർഡ്.50,000 രൂപയുടേതാണ് പുരസ്‌കാരം
സി രാധാകൃഷ്ണൻ, പ്രഭാവർമ്മ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.27ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചു നടക്കുന്ന പരിപാടിയിൽ പുരസ്‌ക്കാരങ്ങൾ സമ്മനിക്കും