ഓർമകൾ മാത്രം

 

 

 

ഏവർക്കുമൊരുവേളമാത്രമായ് കിട്ടുന്ന സുന്ദരമധുരമാം കാലഘട്ടത്തിൽ

കലയുടെ സ്നേഹാലയമെനിക്കേകിയ ആ നിമിഷങ്ങളെൻ മിഴിയിലൂർന്നൊഴുകി.

അവധിദിനങ്ങൾതൻ അലസമാം പുലരികൾ ഗതകാലസ്‌ മൃതികളാകുന്നൊരീ വേളയിൽ  

പുസ്തകതത്വങ്ങളഭ്യസിപ്പിക്കുന്ന ക്ലാസ്മുറികളിന്നുമെന്നോർമകൾ  മാത്രം  .

അവിടെയാ മേശമേൽ  കൊട്ടിയ താളങ്ങളിന്നുമെൻ  ഹൃദയത്തിലോർമകൾ മാത്രം .

പ്രണയസല്ലാപങ്ങളെയേറ്റുവാങ്ങുന്നൊരു വൃക്ഷദൂതന്മാരിന്നോർമകൾ മാത്രം .

മതിലുകളില്ലാത്ത മിഥ്യകളില്ലാത്ത യാഥാർത്ഥ്യനിമിഷങ്ങളോർമ്മകൾ മാത്രം.

സായന്തനങ്ങളിൽ  സൗഹൃദത്തോടെയാ പലഹാരപ്പങ്കുവെയ്പോർമകൾ  മാത്രം.

രാവേറെച്ചെല്ലുന്ന സൗഹാർദ്ദപ്രലപങ്ങൾ പാതിരാ കാറ്റുപോലോർമ്മകൾ  മാത്രം .

നശ്വരമായ ഈ കാലവും നാളെ അനശ്വരമാകുന്നു ഓർമയിൽ മാത്രം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here