രാജ്യത്തെ മുഴുവൻ ലൈബ്രറികളുടെയും വിവരങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനും അതിലൂടെ ലൈബ്രറികളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി എല്ലാ പബ്ലിക് ലൈബ്രറികളുടെയും വിവരങ്ങൾ ചേർത്തുകൊണ്ട് “ഓണ്‍ലൈൻ ഡയറക്ടറി ഓഫ് പബ്ലിക് ലൈബ്രറീസ്” എന്ന ഒരു വെബ്പോർട്ടൽ രാജാ റാംമോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷൻ നിർമിക്കുന്നു.
ഡയറക്ടറിയിൽ ചേർക്കുന്നതിനായി ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും നിർദിഷ്ട മാതൃകയിലുള്ള ചോദ്യാവലി കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ വെബ് സൈറ്റായ www.kslc.in ൽ നിന്നും ഡൗണ്‍ലോഡ് ചെയ്തതിനുശേഷം എക്സൽ ഫോർമാറ്റിൽ പൂരിപ്പിച്ച് കൗണ്‍സിലിന്റെ ഇ-മെയിൽ അഡ്രസായ keralaslc@gmail.com ൽ 25 ന് മുന്‍പ് അയക്കണം.