ചെമ്പകം മണക്കുമീ ഏകാന്തയാമങ്ങളിൽ
ചെന്താമര വിടരും നിൻ മിഴികളിൽ
പ്രണയാഗ്നി പടരും ചുണ്ടിൻ മധുരം നുകരാൻ വന്നതാരോ…. പൊന്നമ്പിളിയോ… പൊൻതാരകമോ….
കിളിവാതിൽ പഴുതിലൂടെ ഒളിഞ്ഞു നോക്കുവതാരോ…ആതിരതെന്നലോ… പൂനിലാവോ…
അങ്കണ തേൻമാവിൻ വിരിമാറിൽ നിർവൃതി പൂണ്ടുകിടക്കും കുടമുല്ലപൂക്കളെ കണ്ടുനീ നാണിച്ചതെന്തേ…ഒരുമാത്ര എല്ലാംമറന്നു നിന്നതെന്തേ…
പനിനീർ പൂക്കൾക്കുമ്മ കൊടുക്കും പൂമ്പാറ്റയെ പോൽ, നിന്നുള്ളം പിടച്ചതാർക്കുവേണ്ടി… ഹൃദയം തുടി കൊട്ടിയതാർക്കു വേണ്ടി…
കാർമേഘങ്ങളാൽ കരിമഷിയെഴുതിയ തെളിമാനം…
നിൻ കസ്തുരിമാൻ മിഴികളിൽ നവരസങ്ങൾ വിരിഞ്ഞതാർക്കുവേണ്ടി….
വെള്ളികൊലുസ്സുകൾ കുണുങ്ങി ചിരിച്ചു… കുപ്പിവള ചിരിച്ചുടഞ്ഞു…
ആലിലചൊടികളിൽ ആരോ ഇക്കിളി കൂട്ടി..
ലാസ്യം നിൻ കവിളിണകൾ ……. മധുരം നിൻ മൊഴികൾ……..സ്വപ്നവേഗങ്ങളിൽ അലിഞ്ഞു പോയി……. ഏതോ മരച്ചില്ലയിൽ നിന്നും ഒരു ദളം കൂടി ഞെട്ടറ്റു വീണു. തെല്ലൊരു വേദനയോടെ ……മെല്ലെ ഇരുൾ പോയ് മറഞ്ഞു….. രാതിങ്കൾ വിട വാങ്ങുകയായ്…….ഈ രാവും…