സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന കൃതി അന്താരാഷ്‌ട്ര പുസ്തകമേളയ്ക്കും സാഹിത്യോത്സവത്തിനും മുന്നോടിയായി ലക്ഷം വിദ്യാർഥികൾക്ക് ഒരു പുസ്തകമെങ്കിലും സമ്മാനമായി നൽകുന്ന പദ്ധതിക്കു തുടക്കമായി. കുട്ടികൾക്ക് ഓരോരുത്തർക്കും 250 രൂപ മതിക്കുന്ന കൂപ്പണ്‍ സമ്മാനമായി അതതു സ്കൂളുകളിലെത്തിച്ചു നൽകുന്ന പദ്ധതിയാണിത്. ഈ കൂപ്പണ്‍ മറൈൻ ഡ്രൈവിൽ നടക്കുന്ന പുസ്തകമേളയിൽ കൊണ്ടുവന്നു അവരവർക്കിഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാം. സംസ്ഥാന സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്നു മുതൽ 10 വരെയാണു പുസ്തകമേളയും സാഹിത്യോത്സവവും.
Home പുഴ മാഗസിന്