ഏകപാത്ര നാടകോത്സവം

ന്യൂമാഹി മലയാള കലാഗ്രാമത്തിൽ കേരള സംഗീത നാടക അക്കാദമിയും തലശ്ശേരി ആർട്സ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ഏകപാത്ര നാടകോത്സവം രണ്ടാം ദിവസത്തിലേക്ക് കടന്നു.

 

ഓപ്പൺ ഫോറത്തിൽ ഡോ. സിന്ധു കിഴക്കാനിയിൽ നടത്തിയ പ്രഭാഷണം സ്ത്രീ നാടകവേദിയെക്കുറിച്ചായിരുന്നു. രചനയിലും രംഗാവതരണത്തിലും സ്ത്രീ വിമോചന ആശയങ്ങളോടൊപ്പം സ്ത്രീ നാടകവേദി എങ്ങനെ ഉരുവം കൊണ്ട് വളർച്ച കൈവരിച്ചു എന്നതിലായിരുന്നു ഊന്നൽ.

 

രണ്ടു നാടകങ്ങളുടേയും രംഗാവതരണങ്ങൾ നടന്നു.’ ഞാൻ ശൂർപ്പണഖ ‘പി. ഉമാദേവിയും ‘പെരും ആൾ’ എം.അരുണും അവതരിപ്പിച്ചു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here