ബിനോയ് മട്ടന്നൂർ
കണ്ണൂർ ജില്ലയിലെ ഇരിട്ടിയിൽ താമസിക്കുന്നു.
കാർട്ടൂൺ, സ്ക്രിപ്റ്റ് റൈറ്റെർ, ഷെഫ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നു. കുക്കറി ഷോകളും കുക്കറി ക്ലാസുകളും ചെയ്യുന്നുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കാർട്ടൂൺ വരയ്ക്കാറുണ്ട്. ലൈവ് ക്യാരിക്കേച്ചർ മേഖലയിലും സജീവം.
ചിത്രകാരൻ ഷൈജു കെ. മാലൂരിനോടൊപ്പം ‘ചിത്ര സഞ്ചാരം’ ദേശീയ തല ചിത്ര പ്രദർശനത്തിന്റെ മുഖ്യസംഘാടകൻ ആയിരുന്നു. എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ‘ഫോർ ഡയമെൻഷൻസ്’ എന്നപേരിൽ സംഘടിപ്പിച്ച ഗ്രൂപ്പ് എക്സിബിഷനിലും പങ്കെടുത്തിട്ടുണ്ട്.
കുട്ടികളുടെ സിനിമയ്ക്ക് തിരക്കഥ രചിച്ചു കൊണ്ട് സിനിമാ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.