ഏകാഭിനയങ്ങൾ

one_acts_arts_0

വാദിയും പ്രതിയും
ഒരാൾ തന്നെ
വേടനും ഇരയും
വ്യത്യസ്തരായിരുന്നില്ല.
കൊന്നവനും
കൊല ചെയ്യപ്പെട്ടവനും
ഒരേ ഒരാൾ മാത്രം.
നീതി വിധിച്ചതും
ഭീതി വിതച്ചതും
കൊള്ളയടിച്ചതും
കൊള്ളയടിക്കപ്പെട്ടവനും
മാപ്പു പറഞ്ഞവനും
പറയിപ്പിച്ചവനും
ഒരേ ആളുകൾ തന്നെ.
ഒച്ചവെച്ചവനും
മൗനം ദീക്ഷിച്ചവനും
രാജനും പ്രജയും
ഒരു പോലുള്ളവർ.
വേദിക്കു മുമ്പിൽ
എല്ലാം മറന്നു
നവരസങ്ങൾ ആസ്വദിച്ച
നാമെത്ര വലിയ വിഡ്ഢികൾ!
മറക്കപ്പുറത്ത്
ആചാര്യനും അഭിനേതാവും
കൈ കൊടുത്തു പിരിയുന്നു.
ഒരേ ഒരാളുടെ
വ്യത്യസ്ത അഭിനയങ്ങൾ മാത്രം!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here