തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു
തമ്പുരാനേ വരവേല്‍ക്കാന്‍
തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താല്‍
തുമ്പിക്കിടാത്തിയെ കണ്ടനേരം
തെച്ചിയും പിച്ചിയും അച്ചാലുമി –
ച്ചാലും
അക്ഷമയോടുലാത്തുന്നു.
വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ
അക്ഷിയില്‍ലാസ്യംവിരിഞ്ഞു നി
ല്‍പ്പൂ
പച്ചച്ച പാടത്ത് പച്ച പനന്തത്ത
തിരുവോണപാട്ടൊന്നുമൂളിടുമ്പോള്‍
പൊന്നില്‍ കതിര്‍ക്കുല കാറ്റിന്റെ
കൈകളില്‍
താളത്തിലാലോലമാടിടുന്നു
ഗാഢമായ് ചുംബിച്ചു നില്‍ക്കുന്നു
കാക്കപ്പൂ
ഗൂഢമൊരുകുഞ്ഞുസ്മേരമോടെ
പൂക്കളം തീര്‍ക്കുവാന്‍ പൂമ്പാറ്റകു
ഞ്ഞുങ്ങള്‍
വാടികള്‍ തോറും പറന്നിടുമ്പോള്‍
പൂവേ പൊലി പൊലി പാട്ടുമായൊരു
കുഞ്ഞു തെന്നലും കൂടെ
പറന്നിടുന്നു
മാവേലിമന്നനെവരവേല്‍ക്കുവാ
നായി
മാമലനാടിന്നൊരുക്കമായി.
കൊള്ളാം