ഓണത്തപ്പൻ വരവായി
ഓണമുണ്ണാൻ വരവായി
പുലരിപ്പെണ്ണ് പുടവയുടുത്തു
വരവേൽകാനായ് നില്പായി
ഉണ്ണികൾ പല പല ദേശത്തായ്
മലരുകൾ നുള്ളാൻ വരവായ്
മലരുകൾ നുള്ളി ചെറുചേമ്പിലയിൽ
മന്ദം മന്ദം വരവായ്
ഓണക്കോടിയണിഞ്ഞായ് കേരളം
ഓണപ്പാട്ടുകൾ പാടുന്നു
ചെറുപുഞ്ചിരിയോ ചുണ്ടിലണിഞ്ഞ്
ചെല്ലചെറുകിളി വരവായ്
പാടം പൂത്തു പുതുനെല്കതിരുകൾ
ആടികൊണ്ട് നില്പായി.
ഓണത്തപ്പൻ വരവായി
ഓണമുണ്ണാൻ വരവായി
പുലരിപ്പെണ്ണ് പുടവയുടുത്തു
വരവേൽകാനായ് നില്പായി.