ഓണാഘോഷങ്ങളുടെ ഭാഗമായി കേച്ചേരി സമന്വയ കലാസാംസ്കാരികവേദി അഖിലകേരളാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന 14-ാമത് ഓണമഴ കവിയരങ്ങിന്‍റെ മുന്നോടിയായി കവിതാസംവാദവും ശില്പശാലയും നടത്തി. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് 15 വിദ്യാർഥികൾ പങ്കെടുത്തു.
കേച്ചേരി പ്രതിഭ കോളജിൽ ഭാർഗവൻ പള്ളിക്കര ഉദ്ഘാടനം ചെയ്തു. എൻ.എ. ഇക്ബാൽ, റസാക് കേച്ചേരി, സെബാസ്റ്റ്യൻ ചൂണ്ടൽ, യു.വി. ജമാൽ, ടി.എ. ഡെന്നിമാസ്റ്റർ, പി.ടി. ജോസ്, പി.കൃഷ്ണനുണ്ണി, എം.എസ്. ഹരിദാസ് എന്നിവർ പ്രസംഗിച്ചു. കവി വടക്കുന്പാട്ട് നാരായണൻ, അനിതാ വർമ, പി.കെ. രാജൻ മാസ്റ്റർ എന്നിവർ നേതൃത്വം നല്കി.
Home പുഴ മാഗസിന്