പൊൻചിങ്ങമൊന്നരികെയെത്താൻ
കാത്തൊരീ നാളുകളേറെ …
വെള്ളാരം കല്ലുപോൽ മിന്നി-
ത്തുടുത്തൊരീ മന്ദാരപ്പൂക്കളും ഏറേ …..
കൈക്കുമ്പിളിൽ ഒതുക്കി ഞാനെന്റെ
വെള്ളാരപ്പൂക്കളിൻ ചന്തം
പൂക്കളമൊരുക്കുവാൻ ഓടിയെത്തുന്നു
പൂമ്പാറ്റകൾക്കൊപ്പം ഞാനും
ഈ പൂമ്പാറ്റകൾക്കൊപ്പം ഞാനും ..
പൊൻവെയിൽ മന്ദമായെത്തുന്നിതാ
ഈ വഴിയോരമെങ്ങുമൊരു കാന്തിയായ്
കൂടയിൽ നിറഞ്ഞൊരാ മന്ദാരപ്പൂക്കളിൽ
ഹർഷാദിരേകമായുയരുന്നൊരാർപ്പുവിളികൾ !!
വീണ്ടുമീ പൊൻവെയിലെത്തുന്നു…..
ഈ വഴിയോരമെങ്ങുമൊരു കാന്തിയായ്
വീണ്ടുമീ പൊൻവെയിലെത്തുന്നു…..
ഉത്കൃഷ്ടമായൊരീ മന്ദാരപ്പൂക്കളു-
മൊത്തൊരു സദ്യയൊന്നുണ്ണുവാൻ
തിരുവോണപ്പാട്ടൊന്ന് പാടുവാൻ…. !!
Click this button or press Ctrl+G to toggle between Malayalam and English