ഓർമയിൽ പൂത്തൊരോണം

മുക്കുറ്റിയും,തുമ്പയും പറിക്കാനായി…
പറമ്പിലേക്കോടിയ കാലം
പൂക്കളത്തിന്റെ സ്വപ്നം കണ്ട്
വീടുകളായ,വീടുകൾ തോറും കയറിയിറങ്ങി
പൂക്കൾ ശേഖരിച്ച നേരം
ഓണപ്പുടവയുടുക്കാനായി, ഓണനാൾവരെ
കാത്തിരുന്ന കാലം.
അമ്മയുടെ പാലടപ്രഥമയ് ഓടിയോടി നടന്നൊടുവിൽ കഴിച്ച കാലം…
കൂട്ടുകാരികൾക്കൊപ്പം മനസ് തുറന്ന്, ഊഞ്ഞാലാടി തിമിർത്ത കാലം..

അന്നൊന്നും അറിഞ്ഞിരുന്നില്ലല്ലോ എന്റെ മനസ് ഓർമകളെ പേറുമെന്ന്.
ഓർമകളിലൂടെ എന്റെ ബാല്യകാലത്തെ,
ഓണത്തെ ഞാൻ അയവിറക്കുകയാണ്.
ഓരോ ഓണവും, ഓരോ ഓർമകളെ തന്നിട്ട് പോവുകയല്ലേ?
ഓരോ ഓണവും കഴിഞ്ഞു പോയ
കാലത്തിന്റെ ഓർമപ്പെടുത്തലല്ലേ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here